ഗ്രില്ലിനിടയിൽ തലകുടുങ്ങിയ നായയെ രക്ഷിച്ചു പരിസ്ഥിതിപ്രവർത്തകൻ അബ്ബാസ് കൈപ്പുറം
ഇരിമ്പിളിയം: ഗ്രില്ലിനിടയിൽ തലകുടുങ്ങിയ നായയെ രക്ഷിച്ച് പരിസ്ഥിതിപ്രവർത്തകൻ അബ്ബാസ് കൈപ്പുറം. ഇരിമ്പിളിയം തഖ്‌വ മസ്ജിദിന്റെ ഗ്രില്ലിനിടയിലാണ് നായയുടെ തല കുടുങ്ങിയത്. ചൊവ്വാഴ്‌ച രാവിലെ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനുമായി വന്നവരാണ് തല കുടുങ്ങിക്കിടക്കുന്ന നായയെ കണ്ടത്. പള്ളിയിലെത്തിയവരും മസ്ജിദ് ഭാരവാഹികളും ചേർന്ന് രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്ന് പാമ്പുപിടിത്തക്കാരനും പരിസ്ഥിതിപ്രവർത്തകനുമായ അബ്ബാസെത്തി നായയെ രക്ഷിക്കുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here