കാവുംപുറത്ത് വഴിയാത്രക്കാരെ കുത്തി പരിക്കേൽപ്പിച്ച പെരുംതേനീച്ചയുടെ കൂടുകൾ നീക്കം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്ത് വടക്കേ കുളമ്പിൽ താമസിക്കുന്ന പുത്തൻ പീടിയക്കൽ ഉണ്ണിൻ കുട്ടിയുടെ വീട്ടിലെ മാവിന്റെ മുകളിലായി രണ്ട് മീറ്ററോളം നീളത്തിൽ പെരുംതേനീച്ച കൂട് കൂട്ടിയത്. തിങ്കളാഴ്ച ഉച്ചയോടെ കൂട് പരുന്ത് റാഞ്ചി ഇളകുകയും വഴിയാത്രക്കാരായ നിരവതി പേരെ കുത്തി പരിക്കേൽപ്പിക്കുകയും തമിഴ് നാട്ടുകാരനായ ജോലിക്ക് വേണ്ടി വന്ന വ്യക്തിയടക്കം ഉള്ളവരെ കുത്തി പരിക്കേൽപ്പിക്കുകയും ഹോസ്പിറ്റലിൽ ചികിൽസ തേടുകയും ചെയ്തു. തുടർന്ന് വീട്ടുകാർ. കൗൺസിലർ ഫൈസൽ തങ്ങളെ വിവരം അറിയിക്കുകയും. കൗൺസിലർ പാമ്പ് പിടുത്തക്കാരനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്തനും കൂടിയായ കൈപ്പുറം അബ്ബാസിനെ വിളിച്ചു വരുത്തുകയും . ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ അബ്ബാസെത്തി . ഇരുപത് അടിയോളം ഉയരമുള്ള മാവിന്റെ മുകളിൽ കയറി കൂട് നീക്കം ചെയ്ത് കൊടുത്തു. അന്ന് തന്നെ. വൈക്കത്തൂരിൽ താമസിക്കുന്ന കല്ലുവളപ്പിൽ അബ്ദുൾ കരീമിന്റെ വീട്ടിന്റെ മുമ്പിലെ പ്ലാവിൽ കൂട് കൂട്ടിയ പെരുംതേനീച്ച കൂടും കൈപ്പുറം അബ്ബാസ് ഒഴിവാക്കി കൊടുത്തു രാത്രിയിൽ കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ലൈറ്റിടുമ്പോൾ വീടിന്റെ ഉള്ളിലേക്ക് ഈച്ചകൾ പാറി ചെന്ന് നാട്ടുകാർ ബുദ്ധിമുട്ടിലായിരുന്നു. അപ്പിസ് ഡോസറ്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഈച്ചയെ പെരുംതേനീച്ച കാട്ടീച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ കൂട്ടമായുളള കുത്തേറ്റാൽ മരണം വരെ സംഭവിക്കുന്നതാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിലുള്ള ഈച്ചയുടെ കുത്തേറ്റ് കുറ്റിപ്പുറത്ത് ഒരു വ്യക്തി മരണപ്പെട്ടിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here