ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ‘ജനപക്ഷം’ പരിപാടി നടത്തി
വളാഞ്ചേരി ∙ മേഖലയിലെ ജനവിഭാഗങ്ങൾ വിവിധ മേഖലകളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി കോട്ടയ്ക്കൽ എംഎൽഎ കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ വളാഞ്ചേരിയിലെ ഓഫിസിൽ ‘ജനപക്ഷം’ പരിപാടി നടത്തി. നൂറിലധികം പേരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ എംഎൽഎയെ സമീപിച്ചത്.

മുടങ്ങിക്കിടന്ന ആനുകൂല്യങ്ങൾ, വികസനപ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെപേരും ഉന്നയിച്ചത്. ന്യൂനപക്ഷവിഭാഗത്തിലെ വിധവകൾക്കുള്ള ഭവന പദ്ധതിക്കുള്ള അപേക്ഷാ ഫോമുകളും സിറ്റിങ്ങിൽ വിതരണം ചെയ്തു. വരും മാസങ്ങളിൽ വീണ്ടും ക്യാംപുകൾ നടത്തുമെന്ന് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചു.
Summary: The MLA to the Kottakkal Legislative assembly Prof. Abid Hussain Thangal conducted a camp in Valanchery called Janapaksham to hear from his voters.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here