മാവണ്ടിയൂർ കൂരിയാൽ-വായനശാല റോഡിന്റെ റീടാറിങ്ങ് പ്രവൃത്തികള്‍ ആരംഭിച്ചു
എടയൂര്‍: എടയൂർ ഗ്രാമപഞ്ചായത്തിലെ മാവണ്ടിയൂർ കൂരിയാൽ-വായനശാല റോഡിന്റെ റീടാറിങ്ങ് പ്രവൃത്തികള്‍ ആരംഭിച്ചു. 2016- 17 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം അനുവദിച്ചാണ് പ്രസ്തുത റോഡിന്റെ നവീകരണം പ്രവൃത്തിക്ക് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഇന്ന് തുടക്കം കുറിച്ചത്. കോല്ലക്കല്‍ മണ്ഡലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് രണ്ടാം ഘട്ടമായി 2017-2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ കൂടി അനുവദിച്ചതായും ഭരണാനുമതിക്കായി കളക്ടർക്ക് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും എംഎല്‍എ ചടങ്ങില്‍ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here