HomeNewsGeneralകുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരണം : സഭയിൽ ആവശ്യങ്ങളുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരണം : സഭയിൽ ആവശ്യങ്ങളുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

abid-hussain-thangal-kla

കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരണം : സഭയിൽ ആവശ്യങ്ങളുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കുറ്റിപ്പുറം : കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണം ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. ദിവസേന ആയിരത്തിലേറെ രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ഇവിടെ മുഴുവൻസമയ സേവനം ലഭ്യമാക്കാൻ വിവിധ വിഭാഗങ്ങളിലായി 38 അധിക തസ്തികകൾ കൂടി അനുവദിക്കേണ്ടതുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. ഒരു കോടി അറുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ആരോഗ്യവകുപ്പിൽ ഇപ്പോഴും അനുമതിക്കായി കാത്തുകിടപ്പാണ്. ആശുപത്രിയുടെ നിർമാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 12 കോടിയുടെ മാസ്റ്റർപ്ലാൻ പ്രകാരമുള്ള പ്രവൃത്തികൾ നടത്തണമെങ്കിൽ ഇപ്പോൾ 15 കോടി രൂപയെങ്കിലും ആവശ്യമായിവരും.
kuttippuram-taluk-hospital
അതിനാൽ നിലവിലുള്ള പ്രവൃത്തികൾ ആരംഭിക്കുന്നതിനു വേണ്ട നടപടിയും ഭരണാനുമതിയും ഉടൻ ലഭ്യമാക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിലവിൽ ശസ്ത്രക്രിയ നടത്താൻ പരിമിതമായ സൗകര്യങ്ങളുള്ള ഒരു ഓപ്പറേഷൻ തിയേറ്റർ ഉണ്ടെങ്കിലും സർജൻ ഇല്ലാത്ത അവസ്ഥയാണ്. ജൂനിയർ കൺസൾട്ടന്റ് (ഇ.എൻ.ടി.), ജൂനിയർ കൺസൾട്ടന്റ് (സ്കിൻ) എന്നീ തസ്തികകളും ആശുപത്രിയിൽ അനിവാര്യമാണ്.
abid-hussain-thangal-kla
അനിവാര്യമായ 38 തസ്തികകൾ കൂടി അനുവദിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ആശുപത്രിയുടെ വികസനത്തിന് 1.60 കോടി രൂപയ്ക്കുള്ള പ്ലാനും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയത് പരിശോധിച്ച് ഭരണാനുമതി നൽകുന്നതിലേക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ ശുപാർശ സഹിതം സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ സാമ്പത്തികവർഷത്തെ ഫണ്ടിന്റെ ലഭ്യതയ്ക്ക്‌ വിധേയമായി ഇത് അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചുവരുന്നതായും ആരോഗ്യമന്ത്രി വീണാ ജോർജ് സബ്മിഷനുള്ള മറുപടിയിൽ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!