തൂതപ്പുഴയോരത്ത് കരയിടിഞ്ഞ ഭാഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു
പുറമണ്ണൂർ: തൂതപ്പുഴയോരത്ത് കുന്നത്തൊടി കടവിൽ കരയിടിഞ്ഞ സ്ഥലം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങങളിലായി നടന്ന പ്രളയത്തെ തുടർന്നാണ് ഈ പ്രദേശത്ത് വലിയ രീതിയിൽ കരയിടിഞ്ഞത്. നിരവധി കുടുംബങ്ങൾ ഇത് കാരണം അപകട ഭീഷണിയിലാണ്. പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
ഇതിനാവശ്യമായ എസ്റ്റിേമേറ്റ് പെട്ടെന്ന് തയ്യാറാക്കി സമർപ്പിക്കുന്നതിന് മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം, പി. അഹമ്മദ്കുട്ടി, കെ മാനുപ്പ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ വി.ടി അമീർ, മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ വി.ടി ഹരീന്ദ്രനാഥ്, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ കെ.കെ അബ്ദു അസീസ്, മുഹമ്മദ് കുട്ടി തറക്കൽ, സൈദാലി എം.കെ, യൂനസ് കെ.പി, കുഞ്ഞുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here