HomeNewsPublic Issueഇരിമ്പിളിയം വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവിന് ഉടൻ പരിഹാരം കാണും-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവിന് ഉടൻ പരിഹാരം കാണും-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

abid hussain thangal

ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവിന് ഉടൻ പരിഹാരം കാണും-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

ഇരിമ്പിളിയം: ഇരിമ്പിളിയം വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ അടക്കമുള്ള മുഴുവൻ ജീവനക്കാരെയും അടിയന്തിരമായി നിയമിക്കണമെന്നത് സർക്കാരിന്റേയും വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവ് മൂലം ജനങ്ങളൾ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വില്ലേജ്ഓ ഫീസിലെത്തിയതായിരുന്നു അദ്ദേഹം.
abid hussain thangal
ഗ്രാമ പഞ്ചായത്തു പ്രസിഡന്റും, യു.ഡി.എഫ് പഞ്ചായത്തു കമ്മറ്റി നേതാക്കളുo ശ്രദ്ധയിൽപടുത്തിയതിനെ തുടർന്നാണ് ഇക്കാര്യത്തിൽ ഉടൻ പരിഹാരം വേണമെന്നത് എം.എൽ.എ വകുപ്പ് മന്ത്രിയോടും മറ്റും ആവശ്യപ്പെട്ടത്.
bright-academy
ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസവും വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 5 പേർ വേണ്ടിടത്ത് എം.എൽ.എ.യുടെ സന്ദർശന സമയത്തും ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. കെട്ടിട വിപുലീകരണത്തിന് ഫണ്ടനുവദിക്കുന്നതിന് റവന്യു വകുപ്പിനോടാവശ്യപ്പെടുന്നതിന് പ്ലാനുംഎസ്റ്റിമേറ്റും തയ്യാറാക്കി നൽകുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്.ചെയർമാൻ കെ.ടി.മൊയ്തു,കൺവീനർ കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്തു പ്രസിഡന്റ് പി.അഹമ്മദ് കുട്ടി എന്നിവരും എം.എൽ.എ.യുടെ കൂടെയുണ്ടായിരുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!