കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട്: മന്ത്രി ജലീലിന്റെ വസതിയിലേക്ക് ഏ.ബി.വി.പി മാർച്ച് നടത്തി
വളാഞ്ചേരി: കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട് ജൂഡീഷ്യൽ അന്വേഷണം നടത്തി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏ ബി വി പി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാദ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി. കാവുംപുറം ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം വീടിന് സമീപം ഹൈവേയിൽ പോലീസ് തടഞ്ഞു.
തുടർന്ന് ജില്ലാ പ്രസിഡണ്ട് അനുപമയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി ഏബി വി പി ദേശീയ സമിതി അംഗം അജയ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ശേഷം ഹൈവേയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുൻ ജില്ലാ സെക്രടറി ജിതിൻ ,ജില്ലാ ഫുൾടൈമർ യദു, എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here