വളാഞ്ചേരി നഗരസഭ തല പ്രവേശനോത്സവം മൂച്ചിക്കൽ ജി.എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു.
വളാഞ്ചേരി:വളാഞ്ചേരി നഗസഭയുടെ 2023 – 24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം മൂച്ചിക്കൽ ജി.എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു. കഴിഞ്ഞ വർഷത്തെ അക്കാദമിക്കൽ പ്രകടനത്തിന്റെയും അക്കാദമിക്കൽ ഇതര പ്രവർത്തനത്തിന്റെ യും ഭാഗമായി മായാണ് ഈ വർഷത്തെ പ്രവേശനോത്സവത്തിന് ജി.എം.എൽ.പി സ്കൂൾ തെരഞ്ഞെടുത്തത്. പ്രകൃതി രമണീയമായ അലങ്കാരങ്ങളും വിവിധ വേഷമണിഞ്ഞ വിദ്യാർത്ഥികളും പ്രവേശനോത്സവത്തെ വർണ്ണാഭമാക്കി. പ്രവേശനോത്സവം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷയായി. പ്രധാനധ്യാപകൻ പി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.സ്കൂളിൽ പുതുതായി ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള സൗജന്യ പുസ്തക കിറ്റ് വിതരണം വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർ സദാനന്ദൻ കോട്ടീരി, ബി.ആർ.സി കുറ്റിപ്പുറത്തെ പ്രതിനിധീകരിച്ച് പ്രജിത, രാജീവ് എന്നിവരും ക്ലാസിക്ക് ക്ലബ്ബ് മൂച്ചിക്കൽ ഭാരവാഹികളായ സജാസ്, ശാക്കിർ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി അൻവർ സാദത്ത് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് മധുരപലഹാരങ്ങളും പായസ വിതരണവും , കുട്ടികളുടെ കലാപരിപാടികളും നടന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here