ബാവപ്പടി-മാവണ്ടിയൂർ റോഡ് സഞ്ചാരയോഗ്യമാക്കുക; ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
വളാഞ്ചേരി: നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും ഉപയോഗിക്കുന്ന റോഡ്. കാൽനടയാത്രക്ക് പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ, പതിറ്റാണ്ടുകളായി ഈ പ്രദേശത്തുകാർ ഭരണകൂട അവഗണന നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് ആക്ഷൻ കമ്മിറ്റി യോഗത്തിൽ നാട്ടുകാർ അഭിപ്രായപ്പെട്ടു. ടിപി വാഹിദ് സ്വാഗതവും ടിപി സ്വാലിഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി ജലാൽ നന്ദിയും പറഞ്ഞു. റോഡിന്റെ വിഷയം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു വേണ്ടി ജനകീയ സമരപരിപാടികൾക്ക് യോഗം രൂപം നൽകി. സിപി സാഹിർ ഷാൻ കൺവീനർ ജോയിന്റ് കൺവീനർമാരായി കെ.പി ജൗഹർ, പി ജലാൽ, ട്രഷറർ ടിപി സ്വാലിഹ് എക്സിക്യൂട്ടീവ് അംഗങ്ങൾ കെ.പി സലാം, ടിപി വാഹിദ്, കെ.പി ഷമീം, ടി ഷാഫി, പി.കെ ദിൽഷാദ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here