HomeNewsIndustryകുറ്റിപ്പുറം കിൻഫ്ര പാർക്കിൽ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി

കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി

kinfra

കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി

കുറ്റിപ്പുറം : ദേശീയ പാതയോരത്തെ കിൻഫ്ര പാർക്കിൽ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. വർഷങ്ങൾക്കുമുൻപ്‌ പ്രവർത്തനം നിലച്ച കേരള സോപ്‌സ്‌ ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 18 ഏക്കർ ഭൂമിയാണ് കിൻഫ്ര ഏറ്റെടുത്തത്. ഭൂമി കൈമാറ്റം പൂർണ്ണമാകും മുൻപുതന്നെ 2016-ൽ സർക്കാരുമായി സഹകരിച്ചുള്ള മണൽ ശുദ്ധീകരണ ഫാക്ടറി സ്വകാര്യക്കമ്പനി ഇവിടെ ആരംഭിച്ചിട്ടുണ്ട്. കിൻഫ്ര പാർക്കിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പുമായി ഉണ്ടായിരുന്ന സാങ്കേതിക വിഷയങ്ങൾ ഏതാനും മാസങ്ങൾക്കുമുൻപ്‌ അവസാനിക്കുകയും മരങ്ങൾ മുറിച്ച് മാറ്റുകയും ചെയ്തതോടേയാണ് പുതിയ വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ വഴിയൊരുങ്ങിയത്.
kinfra
ടഫെൻ ഗ്ളാസ് ഫാക്ടറി, പ്ളൈവുഡ് ലാമിനേഷൻ ഫാക്ടറി, ഗ്ളൗസ് നിർമ്മാണ യൂണിറ്റ്, ന്യൂ ജനറേഷൻ പായ്ക്കിങ് യൂണിറ്റ്, വാട്ടർ ബോട്ടിൽ നിർമ്മാണ യൂണിറ്റ്, മെഡിക്കൽ എക്യുപ്മെന്റ് ഫാക്ടറി, കോൾഡ് സ്റ്റോറേജ്, കിൻഫ്രയുടെ തന്നെ യൂണിറ്റായ ഐ.ടി. ഇലക്ട്രോണിക്സ് നിർമ്മാണ യൂണിറ്റ്, ക്ളീൻ കേരളയുടെ ഇ-വേസ്റ്റ്, പ്ളാസ്റ്റിക് വേസ്റ്റ് എന്നിവ സംസ്കരിച്ച് പൊടിയാക്കുന്ന യൂണിറ്റ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത്.
Ads25 സെന്റ് സ്ഥലം മുതൽ ഒന്നര ഏക്കർ ഭൂമി വരേയാണ് ഈ സംരംഭത്തിന്‌ നൽകിയിരിക്കുന്നത്. ഗതാഗത സൗകര്യത്തിനായി ഒന്നര കിലോമീറ്ററോളം ടാർ ചെയ്ത് റോഡ് നിർമ്മിക്കും. ജല ദൗർലഭ്യം പരിഹരിക്കാൻ പദ്ധതികളും തയ്യാറാക്കും. ആറുമാസത്തിനകം നിലവിൽ അനുമതി നൽകിയ സംരംഭങ്ങൾക്ക് പ്രവർത്തനം ആരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര താലൂക്ക് എനിക്ക് ഒരു യാർഡ് ഉണ്ട് അവിടെ സെയിൽ നടത്താനായി എനിക്ക് മണൽ വേണം അതിനുവേണ്ടി നടപടി എന്തു ചെയ്യണം എൻറെ ഫോൺ നമ്പർ ചുവടെ ചേർക്കുന്നു8606298763 എൻറെ പേര് ധനീഷ് എന്നാണ്

    August 3, 2022

Leave A Comment

Don`t copy text!