പ്രളയം തകര്‍ത്ത ആയിശയുടെ സ്വപ്‌നങ്ങള്‍ ആക്ടോണ്‍ പണിതുയര്‍ത്തുന്നു; വീടിന് കുറ്റിയടിച്ചു
പ്രളയം തകര്‍ത്ത ആയിശയുടെ സ്വപ്‌നങ്ങള്‍ ആക്ടോണ്‍ പണിതുയര്‍ത്തുന്നു. ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടിയില്‍ പൂര്‍ണമായും തകര്‍ന്ന പള്ളിയാലില്‍ മേലേതില്‍ ആയിശയുടെ നാലുസെന്റില്‍ ഇനി സ്വപ്‌നവീടുയരും. സന്തോഷപൂര്‍വ്വം എത്തിയ വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി ആക്ടോണ്‍ ചെയര്‍മാന്‍ ഡോ എന്‍ എം മുജീബ്‌റഹ്മാന്‍ വീടിന് കുറ്റിയടിച്ചു.
മലപ്പുറം ജില്ലയില്‍ ആക്ടോണ്‍ ഏറ്റെടുക്കുന്ന ഒന്‍പതാമത് വീടാണ് ആയിശയുടേത്. ചടങ്ങില്‍ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി ഉമ്മുകുല്‍സു ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മമ്മുപാലോളി, ആക്ടോണ്‍ ഭാരവാഹികളായ നജീബ് കുറ്റിപ്പുറം, കക്കാട്ടില്‍ ഹമീദ്, മുഹമ്മദലി തിരുവേഗപ്പുറ, അബ്ദുല്‍റഷീദ്, വെസ്‌റ്റേണ്‍ പ്രഭാകരന്‍, ശരീഫ് പാലോളി, വി പി എം സാലി, കൊടുമുടി മഹല്ല് സെക്രട്ടറി പി എം ഇബ്‌റാഹീം കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു.
പ്രളയം തകര്‍ത്ത ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആക്ടോണിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കുമ്പിടിയിൽ ഒരു മനുഷ്യസ്നേഹി ദാനമായി നൽകിയ ഒരു ഏക്കർ ഭൂമിയിൽ 24 കുടുംബങ്ങളെ കുടിയിരുത്തി ഒരു മോഡൽ വില്ലേജ് പണിയുന്നതിന്റെ പ്രാരംഭ നടപടികൾക്കും തുടക്കമായിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here