HomeNewsCharity’ആക്ട് ഓൺ’ വീടൊരുക്കുന്നു; സന്തോഷിനും കുടുംബത്തിനും അന്തിയുറങ്ങാൻ

’ആക്ട് ഓൺ’ വീടൊരുക്കുന്നു; സന്തോഷിനും കുടുംബത്തിനും അന്തിയുറങ്ങാൻ

acton

’ആക്ട് ഓൺ’ വീടൊരുക്കുന്നു; സന്തോഷിനും കുടുംബത്തിനും അന്തിയുറങ്ങാൻ

കുറ്റിപ്പുറം: പ്രളയം കിടപ്പാടം തകർത്തെറിഞ്ഞ സന്തോഷിന്റെ കുടുംബത്തിന് ഇനി ആശ്വസിക്കാം. പ്രളയദുരിതബാധിതരെ സഹായിക്കാനായി രൂപവത്കരിച്ച സാമൂഹിക കൂട്ടായ്മ ’ആക്ട് ഓൺ’ സന്തോഷിന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകും. പ്രളയത്തിൽ നിള നിലവിട്ടൊഴുകിയപ്പോഴാണ് തീരത്തുള്ള സന്തോഷിന്റെ വീട് തകർന്നത്. കുറ്റിപ്പുറം പാലത്തിനടുത്തായി ഓലമേഞ്ഞ കൂരയിലാണ് സന്തോഷും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ ആക്ട് ഓൺ ഭാരവാഹികൾ സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ വീട് നിർമിച്ചുനൽകാൻ രംഗത്തുവരികയായിരുന്നു.
acton
ജില്ലയിലെ പ്രളയത്തിൽ പൂർണമായും തകർന്ന 300വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകുമെന്ന് ’ആക്ട് ഓൺ’ അറിയിച്ചിരുന്നു. തകർന്ന വീടിന് നാലുലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഈതുക പുനർനിർമാണത്തിന് അപര്യാപ്തമാകുമെന്നതിനാൽ ഓരോ വീടിനും രണ്ടുലക്ഷം രൂപവരെയുള്ള സംഖ്യ സഹായമായി നൽകാനാണ് തീരുമാനിച്ചിരുന്നത്.
Ads
എന്നാൽ, സന്തോഷിന്റെ വീടിന്റെ നിർമാണത്തിനാവശ്യമായ മുഴുവൻ തുകയും ആക്ട് ഓൺ വഹിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പുതിയ വീടിന്റെ കട്ടിളവെപ്പ് ചടങ്ങ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ആക്ട് ഓൺ ഭാരവാഹികളായ നജീബ് കുറ്റിപ്പുറം, ഹമീദ്, ഹരിദാസ്, പി.സി. അനൂപ്, മുൻ പഞ്ചായത്തംഗം നിഷ, വി.പി. ഇസ്മായിൽ, ഹാരിസ് പൂക്കോട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!