HomeNewsPublic Awarenessമോട്ടോർവാഹന വകുപ്പിന്റെ അദാലത്ത് ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ

മോട്ടോർവാഹന വകുപ്പിന്റെ അദാലത്ത് ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ

kerala-mvd

മോട്ടോർവാഹന വകുപ്പിന്റെ അദാലത്ത് ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ

മലപ്പുറം : മോട്ടോർവാഹന വകുപ്പിനു കീഴിൽ അപേക്ഷ തീർപ്പാകാതെകിടക്കുന്നവർക്ക് ആശ്വാസവുമായി ‘വാഹനീയം-2022’ പൊതുജന സമ്പർക്ക അദാലത്ത് വരുന്നു. ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ ഗതാഗതമന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. പരാതികൾ നേരിട്ട്‌ തീർപ്പുകൽപ്പിക്കും. കൂടാതെ ജില്ലയിലെ ഏഴു സബ് ഓഫീസുകളിൽ തീർപ്പാകാതെകിടക്കുന്ന ഫയലുകളിലും നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ആർ.ടി.ഒ. സി.വി.എം. ഷരീഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.
Ads
മേൽവിലാസക്കാരൻ സ്ഥലത്തില്ലാത്തതിനാൽ കൈപ്പറ്റാത്ത വാഹനരേഖകൾ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ അദാലത്തിൽ നേരിട്ട് കൈപ്പറ്റാനാകും. തീർപ്പാക്കാത്ത ചെക്ക് റിപ്പോർട്ടുകൾ അനുവദനീയമായ ഇളവുകളിൽ തീർപ്പാക്കാൻ പൊതുജനത്തിന് അവസരമുണ്ടാകും. രേഖകളുടെ അഭാവത്തിൽ കാലങ്ങളായി തീരുമാനമാകാത്ത അപേക്ഷകളിലും തീരുമാനമെടുക്കും.
mvd
കോവിഡ് സമയത്ത് നിരവധി വാഹനങ്ങൾ രേഖകൾ ഹാജരാക്കാൻ കഴിയാതെ നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ബസുകളും ഓട്ടോറിക്ഷകളും ഇത്തരത്തിലുണ്ട്. ഇവയടക്കമുള്ള അപേക്ഷകളിൽ തീർപ്പാക്കാൻ കഴിയും. വാഹനീയം പരിപാടിയിലേക്കുള്ള അപേക്ഷകൾക്ക്‌ അതത് സ്ഥലത്തെ ആർ.ടി. ഓഫീസുകളെയാണ് സമീപിക്കേണ്ടത്. എം.വി.ഐ. പി.എ. അജിത് കുമാർ, പി. പ്രജീഷ്, വി. വിഷ്ണു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!