ഹയർ സെക്കണ്ടറി, പത്താം ക്ലാസ് തുല്യത; പുതിയ ബാച്ചിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു
വളാഞ്ചേരി: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഹയർ സെക്കണ്ടറി, പത്താം ക്ലാസ് തുല്യത പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ഉത്ഘാടനം പഠിതാവായ കെ ഷമീറിൽ നിന്നും അപേക്ഷ ഫോറം സ്വീകരിച്ചു കൊണ്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എ.പി സബാഹ് അധ്യക്ഷനായിരുന്നു.
പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കും അംഗ വൈകല്യ ഉള്ളവർക്കും സൗജന്യമായി പഠനം നടത്താം. മറ്റു വിഭാഗങ്ങളിൽ പെട്ടവർക്ക് ഹയർ സെക്കണ്ടറി കോഴ്‌സിന് 2500 രൂപയും, പത്താം ക്ലാസിലേക്ക് 1850 രൂപയും അടച്ചാൽ മതി. പഠന സാമഗ്രികൾ സൗജന്യമായി ലഭിക്കും.
എല്ലാ അവധി ദിവസങ്ങളിലും പഠന ക്ലാസുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബ്ലോക്ക് പഞ്ചായത് വികസന വിദ്യ കേന്ദ്രമായോ 9995882699 എന്ന നമ്പറിലോ വിളികാം. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.കെ റസീന, പി സിനോബിയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, കെ ഷമീർ, സി.കെ ഹാരിസ് എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here