ആതവനാട് പഞ്ചായത്ത് 15-ാം വാര്‍ഡ് എ.ഡി.എസ്. തിരഞ്ഞെടുപ്പ് റദ്ദാക്കി
ആതവനാട് : ആതവനാട് ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡ് യതീംഖാന നഗര്‍ എ .ഡി.എസ്. തിരഞ്ഞെടുപ്പ് റദ്ദാക്കി. കാട്ടിലങ്ങാടി മങ്ങംപറമ്പ് അങ്കണവാടിയില്‍ വ്യാഴാഴ്ചനടന്ന തിരഞ്ഞെടുപ്പാണ് റദ്ദാക്കിയത്.
എ.ഡി.എസ്. അംഗങ്ങളായി ഒരു വാര്‍ഡില്‍നിന്ന് ഏഴു പേരാണ് വരേണ്ടത്. ഒന്‍പത് പേര്‍ അംഗങ്ങളാവാന്‍ വന്നതോടെ നിരീക്ഷകന്‍ ഏഴുപേരെ എ.ഡി.എസ്. ഭാരവാഹികളും രണ്ടംഗങ്ങളെ ഇന്റ്റേണല്‍ ഓഡിറ്റര്‍മാരുമാക്കി. എന്നാല്‍ ഓഡിറ്റര്‍മാരാക്കിയവര്‍ക്ക് ഭാരവാഹിയാകാന്‍ പറ്റാതെ വന്നതിനാല്‍ ഓഡിറ്റര്‍ സ്ഥാനം ഒഴിവാകുകയും ചെയ്തു. പുതിയ രണ്ടുപേര്‍ വരികയുംചെയ്തു. തിരഞ്ഞെടുപ്പ് നടത്താതെ നിരീക്ഷകന്‍ പാനല്‍ അംഗീകരിച്ചു. ഇപ്രകാരം മിനുട്‌സ് രേഖപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ വരണാധികാരിക്ക് പരാതി നല്‍കി. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വരണാധികാരിയായ ആതവനാട് കൃഷി ഓഫീസര്‍ ജില്ലാ കുടുംബശ്രീ മിഷന്റെ അനുമതിയോടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു.
ജനാധിപത്യരീതിയില്‍ തിങ്കളാഴ്ച രാവിലെ പത്തിന് കാട്ടിലങ്ങാടി ഗവ. എല്‍.പി. സ്‌കൂളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് വരണാധികാരികൂടിയായ എം. ആരിഫ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here