HomeNewsHealthപഴുപ്പിക്കാൻ ‘ചൈനീസ് പൗഡർ’; കോട്ടക്കലിൽ 300 കിലോ മാമ്പഴം പിടികൂടി നശിപ്പിച്ചു

പഴുപ്പിക്കാൻ ‘ചൈനീസ് പൗഡർ’; കോട്ടക്കലിൽ 300 കിലോ മാമ്പഴം പിടികൂടി നശിപ്പിച്ചു

kottakkal-mango

പഴുപ്പിക്കാൻ ‘ചൈനീസ് പൗഡർ’; കോട്ടക്കലിൽ 300 കിലോ മാമ്പഴം പിടികൂടി നശിപ്പിച്ചു

കോട്ടക്കൽ: തമിഴ്നാട്ടിൽനിന്നും രാസവസ്തുക്കൾ ചേർത്ത് കോട്ടക്കലിൽ എത്തിച്ച മുന്നൂറോളം കിലോ മാമ്പഴം ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചു. മാങ്ങ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന ‘ചൈനീസ് പൗഡർ’ കോട്ടയ്ക്കലെ കടയിൽനിന്ന് പിടികൂടി. ചെറുപാക്കറ്റുകളിൽ സൂക്ഷിച്ച ചൈനീസ് നിർമിതമായ എത്തിലിൻപൊടി ഉപയോഗിച്ച് പഴുപ്പിച്ച മുന്നൂറ് കിലോയോളം മാങ്ങ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. സ്ഥാപനത്തിനെതിരെ പിഴ ചുമത്തുകയും ചെയ്തു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദ്ദേശപ്രകാരം പഴം-പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായി നിയോഗിച്ച സ്പെഷ്യൽ സ്ക്വാഡ് ആണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. മാമ്പഴത്തിന്റെയും പഴുപ്പിക്കാൻ ഉപയോഗിച്ച രാസവസ്തുവിന്റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് റീജനൽ അനലറ്റിക്കൽ ലാബിൽ അയച്ചു. മലപ്പുറം ഭക്ഷ്യസുരക്ഷാ കമ്മീഷണർ ജി ജയശ്രീ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ യു.എം ദീപ്തി, ഷിബു എസ്, ദിവ്യ ദിനേശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. റംസാൻ വിപണി ലക്ഷ്യമാക്കി മാരകമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് കൃത്രിമമായി പഴങ്ങൾ പഴുപ്പിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
kottakkal-mango
അടുത്തകാലംമുതലാണ് പഴങ്ങൾ പഴുപ്പിക്കാൻ കാത്സ്യം കാർബൈഡിനുപകരം എത്തിലിൻ പൊടി കേരളത്തിൽ ഉപയോഗിച്ചു തുടങ്ങിയത്. കൊച്ചിയിലും പാലക്കാട്ടെ കുമരനെല്ലൂരിലുമെല്ലാം ഈ പൊടി പിടികൂടിയിരുന്നു. എന്നാൽ മലപ്പുറത്ത് ആദ്യമായാണ് ഇതുപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പൊടി കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് എത്തിലിൻ പൗഡർതന്നെയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധന കഴിഞ്ഞാലേ ഉറപ്പിച്ചു പറയാനാവൂ എന്ന് പൊന്നാനി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ യു.എം ദീപ്തി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!