HomeNewsGeneralഎടയൂരിൽ അഗതിരഹിത കേരളം പദ്ധതി തുടക്കമായി

എടയൂരിൽ അഗതിരഹിത കേരളം പദ്ധതി തുടക്കമായി

edayur-panchayath

എടയൂരിൽ അഗതിരഹിത കേരളം പദ്ധതി തുടക്കമായി

വളാഞ്ചേരി: എടയൂർ ഗ്രാമപ്പഞ്ചായത്തിൽ അഗതിരഹിത കേരളം പദ്ധതി തുടങ്ങി. 199 ഗുണഭോക്താക്കൾക്ക് അതിജീവനത്തിന് ആവശ്യമായ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി ചികിത്സാസഹായം, വസ്ത്രം, പെൻഷൻ, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം എന്നിവ ലഭിക്കും. ഭവനരഹിതർക്ക് അടിസ്ഥാനസൗകര്യങ്ങളായ വീട്, കുടിവെള്ളം, ശുചിത്വസംവിധാനം എന്നിവയും കുടുംബാംഗങ്ങളെ ഘട്ടംഘട്ടമായി സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള തൊഴിൽപരിശീലനങ്ങളും ലഭ്യമാക്കും. ഇതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായവും ലഭിക്കും.
edayur-panchayath
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആർ.കെ. പ്രമീള അധ്യക്ഷയായി. അസിസ്റ്റന്റ് സെക്രട്ടറി സുധീഷ്‌ബാബു, ചങ്ങലോടൻ കുഞ്ഞാലി, ആർ.കെ. സുബ്രഹ്മണ്യൻ, ശോഭന, ടി. അബ്ദുള്ളക്കുട്ടി, വി. സലീന, മുംതാസ് എന്നിവർ പ്രസംഗിച്ചു.
Summary: agathi rahita keralam project started in edayur panchayath


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!