കാർഷിക യന്ത്രങ്ങൾ പകുതി വിലക്ക്; കന്മനം പാറക്കല്ലിൽ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും
കൽപകഞ്ചേരി: ട്രാക്ടർ മുതൽ വീൽ ബാരോ (അർബാന ) വരെ നമ്മുടെ കർഷകർ ഉപയോഗിക്കുന്ന കാർഷിക ഉപകരണങ്ങൾ പകുതി വിലക്ക് ( 50% സബ്സീഡി )നൽകി കേരളത്തിന്ന് തന്നെ മാതൃകയാവുകയാണ് പൂത്തനത്താണി Total tools ഉം വളവന്നൂർ പഞ്ചായത്തിലെ കൻമനം എനർജി പാറക്കൽ ക്ഷീര സംഘവും.കേന്ദ്ര , കേരള സർക്കാർ സംയുക്തമായി നടപ്പിലാക്കുന്ന SMAM പദ്ധതിയുടെ ഭാഗമായി വ്യത്യസ്ഥ സർക്കാർ ഏജൻസികളുടെ സഹകാരണത്തോടെ കാർഷിക യന്ത്രങ്ങൾ നിങ്ങളുടെ കൺ മുന്നിൽ പ്രദശിപ്പിച്ച് ആവശ്യമായതു തെരെഞ്ഞെടുക്കാനുള്ള സൗകര്യം ഈ പ്രദശന ഹാളിൽ ഒരുക്കിയിട്ടുണ്ട്.ട്രാക്ടർ , കാട് വെട്ട് യന്ത്രം പവർ ട്രില്ലർ, തെങ്ങ് മാന്തി യന്ത്രം ,നടീൽ യന്ത്രം കൊയ്ത്തുമെതി യന്ത്രം, തെങ്ങ്കയറ്റ യന്ത്രം തോട്ടം നനക്കുന്നതിനുള്ള പമ്പുസെറ്റുകൾ ക്ഷീര കർഷകർക്കുള്ള പുൽവെട്ടി യന്ത്രം (ബുഷ് കട്ടർ), പുൽ മുറിക്കുന്ന യന്ത്രം (ഷാഫ് കട്ടർ), അറബാന , വെത്തില, കമുങ്ങ്, കുരുമുളക് കർഷകർ ഉപയോഗിക്കുന്ന അലൂമിനിയം ഏണി തുടങ്ങി എല്ലാ യന്ത്രങ്ങളും നിങ്ങൾക്ക് നേരിട്ട് കണ്ട് തെരെഞ്ഞെടുക്കുകയും ശേഷം ബുക്ക് ചെയ്തു സബ്സീഡി ഉറപ്പ് വരുത്തി വാങ്ങിക്കുന്നതിന്നും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.ഭാരത് സർക്കാർ കൃഷി മന്ത്രാലയത്തിന്റേയും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ നമ്മുടെ കർഷകർക്കിടയിൽ കാർഷിക യന്ത്രങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതു. യന്ത്രങ്ങളുടെ പ്രദർശനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം മയ്യേരി നസീബ അസീസ്, വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ.മുജീബ് റഹ്മാൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.സി.അഷ്റഫ്, ബ്ലോക്ക് മെമ്പർ ടി.കെ.നസീജ, വാർഡ് മെമ്പർ വി.പി.ഖൈറുന്നീസ,താനൂർ എ.ഡി.എ, കൃഷി അസിസ്റ്റൻ്റ് ഷിനോജ്, എനർജി പ്രസിഡൻ്റ് മുഹമ്മദുണ്ണി
എന്നിവർ പങ്കെടുത്തു.
തികച്ചും സൗജന്യമായ പ്രദർശനം യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനു നിങ്ങളെ സഹായിക്കന്നു. കൃഷി വികസന വകുപ്പ്, ക്ഷീര വികസന വകുപ്പ് , ആത്മ, മൃഗസംരക്ഷണ വകുപ്പ് , തവനൂർ കൃഷി വിജ്ഞാന കേന്ദ്രം, നബാഡ് ,വളവന്നൂർ കർഷക സഭ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫോൺ: 9946091500,9061350350
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here