അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസ്; അഹ്ബാബ് സംഗമം നടന്നു
എടയൂർ: അത്തിപ്പറ്റ ഉസ്താദിന്റെ മൂന്നാമത് ഉറൂസിന്റെ ഭാഗമായി നടന്ന അഹ്ബാബ് സംഗമം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഫൈസി അത്തിപ്പറ്റ അധ്യക്ഷതവഹിച്ചു. അഹ്‌മദ് വാഫി കക്കാട്,സയ്യിദ് മാനു തങ്ങൾ വെള്ളൂർ,ഉമറുൽഫാറൂഖ് ഹുദവി, മുസ്തഫ യമാനി, മുഹമ്മദ് മിസ്ബാഹ്, ഡോ. താജുദ്ദീൻ വാഫി, അബ്ദുല്ല വല്ലം, അബ്ദു ഹാജി എന്നിവർ പ്രസംഗിച്ചു. ജീലാനി അനുസ്‌മരണം എം.ടി. അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനംചെയ്തു. മുസ്തഫൽ ഫൈസി അധ്യക്ഷതവഹിച്ചു. മൗലീദ് സദസ്സിന് സുലൈമാൻ ലത്തീഫി കാടാമ്പുഴ നേതൃത്വം നൽകി.
ആസിഫ് ദാരിമി പുലിക്കൽ നസീഹത്ത് നടത്തി. വൈകീട്ട് നടന്ന പ്രഭാഷണം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കെ.എസ്.എ. തങ്ങൾ അധ്യക്ഷതവഹിച്ചു. നൗഷാദ് ബാഖവി പ്രസംഗിച്ചു. ചൊവ്വാഴ്‌ച പ്രാസ്ഥാനിക മീറ്റ് ദിഖ്‌റ്‌സ ഹൽവ, അനുസ്‌മരണ പ്രഭാഷണം, ഷാദിലി റാത്തീബ് എന്നിവയും 17-ന് പ്രവാസി സംഗമം, അനുസ്‌മരണം, മജ്‌ലിസുന്നൂർ എന്നീ ചടങ്ങുകളും നടക്കും. 18-ന് ഉറൂസ് സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here