സൈബർ കോൺഗ്രസ് റോഡ് ഷോ സംഘടിപ്പിച്ചു
മലപ്പുറം ,രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലങ്ങളുൾപ്പെടെ UDF സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് (AICCW) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത മണ്ഡലങ്ങളിലൂടെ ശുഭസൂചനയാത്ര റോഡ് ഷോ സംഘടിപ്പിച്ചു – നിരവധി അലങ്കരിച്ച വാഹനങ്ങളാണ് റോഡ് ഷോയിൽ പങ്കെടുത്തത്.പ്രസ്തുത മണ്ഡലങ്ങളിലുള്ള വോട്ടർമാരുമായി സംവദിച്ചും പ്രചരണ നോട്ടീസുകൾ വിതരണം ചെയ്തും മണ്ഡലങ്ങളിലെ പ്രധാന കവലകളിലെല്ലാം പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചാണ് സൈബർ കോൺഗ്രസ് റോഡ് ഷോ സംഘടിപ്പിച്ചത്. വളാഞ്ചേരിയിൽ നിന്നും ജാഥാ ക്യാപ്റ്റൻ സക്കീറിന് മുൻ കെ.പി .സി.സി.മെമ്പർ പി. കൃഷ്ണൻ നായർ മാസ്റ്റർ പതാക കൈമാറി ഉൽഘാടനം ചെയ്തു.
പറശ്ശേരി അസൈനാർ, കെ.ടി.സിദ്ദീഖ്, സലാം ഹാജി എന്നിവർ പ്രസംഗിച്ചു. ശേഷംജാഥ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം വയനാട് ജില്ലയിലെ പനമരത്ത് വമ്പിച്ച പ്രകടനത്തോടെയും പൊതുയോഗത്തോടെയും സമാപിച്ചു. സമാപന സ്വീകരണ പൊതുയോഗം AICCW സംസ്ഥാന പ്രസിഡൻറ് സി.എം.രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ ഷാജി തിരുവനന്തപുരം , റിയാസ് തിരുവനന്തപുരം, ഗുരുജി കൃഷ്ണ കോഴിക്കോട്, അഫ്സൽ തിരുവനന്തപുരം, ജോബി ആലപ്പുഴ, ഷാജി കോഴിക്കോട്, അലി അലുക്കാസ് പനമരം, മുബാറക്ക് വളാഞ്ചേരി ,മലപ്പുറം ജില്ലാ ഭാരവാഹികളായ ബാവ കാളിയത്ത്, സക്കീർ ആതവനാട്, അലി നടക്കാവിൽ, പനമരംമുസ്ലീം ലീഗ് നേതാക്കളായ സുബൈർ കെ ,സുലൈമാൻ എന്നിവർ പ്രസംഗിച്ചു.സമദ് K, അയ്യൂബ് മേൽപത്തൂർ ,ഹനീഫ പരപ്പാറ, നിസാർ പുത്തനത്താണി, അഷ്റഫ് ചുങ്കം ,സലാം ചന്ദനക്കാവ് ,അലി പുത്തനത്താണി, അവറാൻ ഹാജി എന്നിവർ പനമരത്ത് സമാപന പ്രകടനത്തിന് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here