മംഗലാപുരം-കോയമ്പത്തൂർ സൂപ്പർഫാസ്റ്റിന് കുറ്റിപ്പുറത്ത് സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണവുമായി എ.ഐ.സി.സി.ഡബ്ല്യു
കുറ്റിപ്പുറം: ആയിരക്കണക്കിന് ജോലിക്കാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ ദിനംപ്രതി ഉപയോഗിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ ട്രെയിൻ സൗകര്യമോ, ഉള്ള വണ്ടികൾക്ക് തന്നെ സ്റ്റോപ്പില്ലാത്തതും, കൂടാതെ ട്രെയിൻ വൈകലും മൂലം കാലത്ത് ജോലിക്കും, സ്ഥാപനങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കും വൈകി പോകേണ്ടി വരുന്ന നിരവധി യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രയാസങ്ങൾ നേരിടുന്നു.
കാലത്തും വൈകുന്നേരവും കുറ്റിപ്പുറം വഴി കടന്നു പോകുന്ന 22609, 22610 യഥാക്രമം മാംഗ്ലൂർ-കോയമ്പത്തൂർ ഇൻറർ സിറ്റി SF എക്സ്പ്രസ്, കോയമ്പത്തൂർ-മാംഗ്ലൂർ ഇൻറർ സിറ്റി SF എക്സ്പ്രസ്സ് കുറ്റിപ്പുറം റെയിൽവേ സ്റ്റോപ്പനുവദിച്ചു കിട്ടിയാൽ ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് വളരെയേറെ സഹായമാകും.
വളാഞ്ചേരിയിൽ വെച്ചു ചേർന്ന ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് (AICCW) സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം പ്രസ്തുത ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പനുവദിക്കണമെന്ന് ഒരു പ്രമേയത്തിലൂടെ കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു. സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനും ത്വരിത നടപടികൾ ചെയ്തു കിട്ടുന്നതിനുമായി പ്രസ്തുത സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരുടെ ഒപ്പുശേഖരണവും നിവേദനവും സംഘടിപ്പിച്ച് പൊന്നാനി പാർലമെൻറ് മണ്ഡലം എം.പി ഇ.ടി മുഹമ്മദ് ബഷീറിന് നൽകാനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡൻറ് സി.എം രാജേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബാവ മാഷ് കാളിയത്ത്, സംസ്ഥാന സെക്രട്ടറിമാരായ ആരിഫ് കണ്ണൂർ, മുബാറക്ക് വളാഞ്ചേരി, സംസ്ഥാന സമിതിയംഗം അലി അലിക്കാസ് വയനാട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ അലി നടക്കാവിൽ എന്നിവർ പ്രസംഗിച്ചു.
Summary: aiccw conducts sign petition campaign to stop Mangalore-Coimbatore superfast Express at Kuttippuram railway station
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here