HomeNewsPoliticsപൊന്നാനി, മലപ്പുറം പാർലമെന്റ് മണ്ഡലങ്ങളിൽ ലീഗ് ആരെ സ്ഥാനാർഥിയാക്കിയാലും വിജയിപ്പിക്കാൻ AICCW പ്രമേയം

പൊന്നാനി, മലപ്പുറം പാർലമെന്റ് മണ്ഡലങ്ങളിൽ ലീഗ് ആരെ സ്ഥാനാർഥിയാക്കിയാലും വിജയിപ്പിക്കാൻ AICCW പ്രമേയം

aiccw-malappuram

പൊന്നാനി, മലപ്പുറം പാർലമെന്റ് മണ്ഡലങ്ങളിൽ ലീഗ് ആരെ സ്ഥാനാർഥിയാക്കിയാലും വിജയിപ്പിക്കാൻ AICCW പ്രമേയം

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി, മഞ്ചേരി പാർലമെൻറ് മണ്ഡലങ്ങളിൽ UDF ഘടകകക്ഷിയായ മുസ്ലീം ലീഗ് ആരെ സ്ഥാനാർത്ഥികളാക്കിയാലും അവരെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് എ.ഐ.സി.സി.ഡബ്ല്യൂ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരുടെ ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള ഒരു കൂട്ടായ്മയാണ് ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് (AICCW).
aiccw
മലപ്പുറത്ത് ചേർന്ന ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് (AICCW) മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുപ്പുകളിൽ ഗ്രുപ്പീനും കക്ഷികൾക്കും അതീതമായി യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ പ്രവർത്തകരോടാവശ്യപ്പെട്ടു. ഓൺലൈൻ പാർട്ടി പ്രവർത്തനത്തോടൊപ്പം സാമൂഹിക സേവന രംഗത്തും AICCW ഇടപെടൽ നടത്തും. ഇത്തരുണത്തിൽ ആദ്യ പടിയായി തവനൂർ വൃദ്ധ സദനത്തിൽ സന്ദർശനം നടന്നാൻ യോഗം തീരുമാനിച്ചു. AICCW ന്റെ പുതിയ ജില്ലാ പ്രസിഡന്റായി സക്കീർ ആതവനാടിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി അലി നടക്കാവിലിനെയും അഡ്വ ബീനയെയും ജനറൽ സെക്രട്ടറിയായി അബൂബക്കർ കാളിയത്ത് എന്ന ബാവ മാസ്റ്ററെയും തിരഞ്ഞെടുത്തു.
aiccw-malappuram
യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സി. രാജേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി, സംസ്ഥാന ട്രഷറർ ഗുരുജി കൃഷ്ണ, ജില്ലാ പ്രസിഡന്റ് സക്കീർ ആതവനാട്, അലി നടക്കാവിൽ, ബാവ മാസ്റ്റർ എന്നിവർ പങ്കെടുത്തു. പുൽവാമയിൽ ജീവൻ വെടിഞ്ഞ ധീര യോദ്ധാക്കൾക്ക് യോഗം ആദരാഞലികൾ അർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!