വളാഞ്ചേരി നഗരസഭയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ധനസഹായ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ധനസഹായം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചീഫ് കോർഡിനേറ്റർ സലാം വളാഞ്ചേരി, ട്രഷറർ ടി.കെ ആബിദലി എന്നിവർക്ക് നൽകി വിതരണോൽഘാടനം ചെയ്തു. നഗരസഭയിലെ 19 ഓളം വരുന്ന വ്യക്ക രോഗികൾക്കാണ് ധനസഹായം ലഭിക്കുക. മാസത്തിൽ 4000 രൂപ ഓരോ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും ലഭിക്കും. നഗരസഭയുമായി എഗ്രിമെന്റ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശിഹാബ് തങ്ങൾ സെന്റർ ചാരിറ്റബിൾ ട്രസ്റ്റിലെ 13 രോഗികൾക്ക് മാത്രമായിരിക്കും നിലവിൽ ധനസഹായം ലഭിക്കുക. മറ്റുള്ളവർ എഗ്രിമെന്റ് പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ ധനസഹായം ലഭിക്കും. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ശൈലേഷ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, സിദ്ധീഖ് ഹാജി കളപ്പുലാൻ, ഷിഹാബ് പാറക്കൽ, ബദരിയ്യ ടീച്ചർ, ഷാഹിന റസാഖ്, നൂർജഹാൻ, ഹസീന വി, തസ്ലീമ നദീർ, സുബിത രാജൻ, ഉണ്ണികൃഷ്ണൻ കെ.വി, നൗഷാദ് നാലകത്ത് , ഷൈലജ പി.പി. അസൈനാർ പറശ്ശേരി, വി.പി സാലിഹ്, മൂർക്കത്ത് മുസ്തഫ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here