HomeNewsInitiativesDonationകൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റ്ർ സജ്ജമായി; കൈത്താങ്ങുമായി സുമനസ്സുകൾ

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റ്ർ സജ്ജമായി; കൈത്താങ്ങുമായി സുമനസ്സുകൾ

kalpakanchery-fltc

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റ്ർ സജ്ജമായി; കൈത്താങ്ങുമായി സുമനസ്സുകൾ

കൽപകഞ്ചേരി: ഗ്രാമപഞ്ചായത്തിൻ്റെ കോവിഡ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പുത്തനത്താണി ഐറിസ് ഓഡിറ്റോറിയത്തിൽ സജ്ജമായി.പൊതു ജനപങ്കാളിത്തത്തോടെയും, കാരുണ്യ ഹസ്തവുമായി പ്രവാസികളും യുവജനങ്ങളും സ്ഥാപനങ്ങളും ഒത്തു ചേർന്നപ്പോൾ താല്കാലിക ആശുപത്രി വേഗത്തിൽ സജ്ജമായി. 50 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ. ഫ്രണ്ട് ഓഫീസ്, ഡോക്ടേഴ്സ് റൂം, നഴ്സ് റൂം, വോളന്റീർ റൂം, നോഡൽ ഓഫീസ് റൂം, ഡോക്ടേഴ്സ് റസ്റ്റ് റൂം തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരിച്ചു. ഇത് വരെ സംഭാവന നൽകിയ സ്ഥാപനങ്ങൾ:
ബാഫഖി യത്തീംഖാന – 50കട്ടിൽ, എം. ടി ആസാദ് – 25 കിടക്ക, വ്യാപാരി വ്യവസായി ഏകോപന സമിതി, കടുങ്ങാത്തുകുണ്ട് – 10 കിടക്ക, കല്ലിങ്ങൽ ഇമ്പിച്ചി കോയ തങ്ങൾ – 5 കിടക്ക, കൽപകഞ്ചേരി SCB – 10 കിടക്ക, ഫൈനുഷ T P – 50 ബെഡ് ഷീറ്റ്, Cameo മഞ്ഞചോല – 100 ബക്കറ്റ് കപ്പ്‌, സിപി പോക്കർ ഹാജി – 100 sanitizer, കലപില ക്ലബ് കുണ്ടം പിടാവ് – 500 മാസ്ക്, ഗോൾഡ് സ്റ്റാർ ക്ലബ്‌ കിഴക്കേപ്പുറം – 200 സോപ്പ്, ഗോൾഡ് സ്റ്റാർ ഗൾഫ് വിംഗ് – 200 തോർത്ത്‌, അലങ്കാർ furniture അത്താണി മൂച്ചിക്കൽ – 100 പ്ലേറ്റ്, SYS രണ്ടത്താണി സർക്കിൾ – 100 തലയിണ, വെൽഫെയർ പാർട്ടി – 15000 രൂപ യുടെ സാധന സാമഗ്രികൾ എന്നിവയാണ് സ്പോൺസർ ചെയ്തത്. ഇനിയും സാധന സാമഗ്രികൾ സ്പോൺസർ ചെയ്യാൻ ആഗ്രക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പ്രസിഡന്റ്‌ -9496047939
സെക്രട്ടറി – 9895662300


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!