HomeNewsTransportകരിപ്പൂരിൽനിന്ന് എല്ലാ ദിവസവും സർവീസുകൾക്ക് എയർ ഏഷ്യ

കരിപ്പൂരിൽനിന്ന് എല്ലാ ദിവസവും സർവീസുകൾക്ക് എയർ ഏഷ്യ

calicut-airport

കരിപ്പൂരിൽനിന്ന് എല്ലാ ദിവസവും സർവീസുകൾക്ക് എയർ ഏഷ്യ

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകൾ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നൽകി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ്‌ തുടങ്ങിയത്.
calicut-airport
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വലാലംപുരിൽനിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ തിരിച്ചുമാണ് നിലവിൽ സർവീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയർ ഏഷ്യയുടെ ശ്രമം. ക്വലാലംപുരിനുപുറമേ തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും സർവീസ് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
AirIndia_Express_Landing_Calicut
മലേഷ്യൻ എയർ, മലിൻറോ എയർ, ബതിക് എയർ, സിൽക്ക് എയർ തുടങ്ങിയ വിമാനക്കമ്പനികളും സർവീസുകൾക്ക് താത്‌പര്യം കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവർ കൂടി എത്തുന്നതോടെ ഇവിടെനിന്നുള്ള ഫാർ ഈസ്റ്റ് സർവീസുകൾ കൂടുതൽ മത്സരക്ഷമമാകും. 6000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്കുമായാണ് എയർ ഏഷ്യ കോഴിക്കോട് സർവീസിനെത്തിയത്.അതേസമയം എയർ ലങ്ക, മാലദ്വീപ് എയർലൈൻ തുടങ്ങിയവകൂടി കരിപ്പൂരിൽനിന്ന് സർവീസ് തുടങ്ങാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!