HomeNewsInitiativesപറമ്പത്തുകാവ് വേല സദ്യയ്ക്ക് എഐവൈഎഫ് വക പച്ചക്കറി

പറമ്പത്തുകാവ് വേല സദ്യയ്ക്ക് എഐവൈഎഫ് വക പച്ചക്കറി

aiyf

പറമ്പത്തുകാവ് വേല സദ്യയ്ക്ക് എഐവൈഎഫ് വക പച്ചക്കറി

വെണ്ടല്ലൂർ: പറമ്പത്തുകാവ് വേല ആഘോഷസദ്യയ്ക്ക് ഊട്ടുപുരയിലേക്ക് എഐവൈഎഫ് വക പച്ചക്കറി. വെണ്ടല്ലൂർ പറമ്പത്തുകാവിൽ നാളെ നടക്കുന്ന വേല ആഘോഷത്തോടനുബന്ധിച്ചുള്ള സദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളാണ് വെണ്ടല്ലൂർ എഐവൈഎഫ് യൂണിറ്റ് പ്രവർത്തകർ ഇന്നലെ അമ്പലമുറ്റത്തെ കലവറപാത്രത്തിൽ സമർപ്പിച്ചത്. aiyf

5,000 രൂപയുടെ വിവിധ പച്ചക്കറികളാണ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾക്കു കൈമാറിയത്. വെണ്ടല്ലൂർ യൂണിറ്റ് ഭാരവാഹികളായ കെ.ഷാഹുൽ, കെ.നൗഫൽ എന്നിവർ ചേർന്നാണ് സമർപ്പണം നടത്തിയത്. സിപിഐ കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, സുരേഷ് വലിയകുന്ന്, പി.ജസീർ, ശരത്, കെ.അമീറലി, ടി.പി.നൗഫൽ തുടങ്ങിയവരും പങ്കെടുത്തു.aiyf


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!