HomeNewsPoliticsസദാചാര ഗുണ്ടായിസം എതിര്‍ക്കപ്പെടണം -എ.എെ.വൈ.എഫ്

സദാചാര ഗുണ്ടായിസം എതിര്‍ക്കപ്പെടണം -എ.എെ.വൈ.എഫ്

aiyf-valiyakunnu

സദാചാര ഗുണ്ടായിസം എതിര്‍ക്കപ്പെടണം -എ.എെ.വൈ.എഫ്

വലിയകുന്ന് :മോഷണകുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസിയുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എ.എെ.വൈ.എഫ് വലിയകുന്ന് യൂനിറ്റി‍​െൻറ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.എ.െഎ.െവൈ.എഫ് കോട്ടക്കല്‍ മണ്ഡലം പ്രസിഡൻറ് അനീഷ് വലിയകുന്ന് പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സദാചാര ഗുണ്ടായിസം എതിര്‍ക്കപ്പെടണമെന്നും മധുവി‍​െൻറ കുടുംബത്തിന് നീതി ലഭിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.സി.പി.െഎ കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, സുരേഷ് വലിയകുന്ന്, ജാനിഷ്ബാബു,അജയ്ഭട്ട് എന്നിവര്‍ സംസാരിച്ചു. കെ.പി.ഷിഹാബ് സ്വാഗതവും സുധീഷ് വി.പി. നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!