HomeNewsProtestവിതരണ വ്യാപാരികളുടെ ഹർത്താൽ; എ.കെ.ഡി.എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

വിതരണ വ്യാപാരികളുടെ ഹർത്താൽ; എ.കെ.ഡി.എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

akda-valanchery

വിതരണ വ്യാപാരികളുടെ ഹർത്താൽ; എ.കെ.ഡി.എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

വളാഞ്ചേരി: കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ ഹർത്താൽ ആചരിക്കുന്നതിൻ്റെ ഭാഗമായി എ കെ ഡി എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തുന്നതിൻ്റെ ഭാഗമമായി പൂക്കാട്ടിരിയിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കണ്ണൻ ദേവൻ തേയില, ടാറ്റാ സാർട്ട് എന്നിവയുടെ ഉൽപാദകരായ ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ്സ് കമ്പനിയുടെ വ്യാപാര ദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. നിലവിലുണ്ടായിരുന്ന മൊത്ത വിതരണക്കാരെ ഒഴിവാക്കുകയും തരംതാഴ്ത്തുകയും ചെയ്തു കൊണ്ട് പുതിയ വിതരണക്കാരെ പകരം നിയമിച്ച് കമ്പനികൾ നടത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെയാണ് സമരം നടക്കുന്നത്.
akda-valanchery
എ.കെ.ഡി.എ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ പാലക്കൽ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി, യൂണിറ്റ് ജനറൽ സെക്രട്ടറി അലവി മധുകൽ ഉദ്ഘാടനം നിർവഹിച്ചു. മാതൃസംഘടന നേതാക്കളായ ബാബു മനോജ്, യൂത്ത് വിങ് നേതാക്കളായ സഫ്‌വാൻ, മുഹമ്മദ്‌ റഹീസ്, ശഫീക്ക് നിറപറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!