അക്ഷരശ്രീ പദ്ധതി വളാഞ്ചേരിയിൽ സംഘടിപ്പിച്ചു
വളാഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്തിൻടെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ സാക്ഷരതാ മിഷന്ടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പത്താം തരം തുല്യത പഠിതാക്കളുടെ വളാഞ്ചേരി മേഖല ഏകദിന സംഗമം നടന്നു . അനൗപചാരിക വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കുനതിന്ടെ ഭാഗമായി അക്ഷര ശ്രീ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുല്യത പഠിതാക്കൾക്ക് പരീക്ഷയെ മാനസിക പിരിമുറക്കമില്ലതെ നേരിടാൻ വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ്സുകളും പ്രയാസമുള്ള വിഷയങ്ങളിൽ പ്രത്യക കോച്ചിങ്ങുമാണ് ഇതിന്ടെ ഭാഗമായി സംഘടിപ്പിച്ചത്. ഇതിലൂടെ പത്താം തരം തുല്യത ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും പഠനത്തിലും പരീക്ഷയിലും ആത്മവിശ്വാസത്തോടെ മുന്നേറാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
പരിപാടിയുടെ ഔപചാരിക ഉൽഘാടനം വളാഞ്ചേരി നഗരസഭാ ചെയർ പേഴ്സൺ സി കെ റുഫീന നിർവഹിച്ചു. വളാഞ്ചേരി നഗരസഭാ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി ഷഫീന അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ സജി തോമസ് പദ്ധതി വിശദീകരണം നടത്തി . തുല്യത കോഴ്സ് ജില്ലാ കൺവീനർ ഉണ്ണി മൊയ്തീൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ . ടി . നിസാർ ബാബു , മങ്കട നോഡൽ പ്രേരക് കെ കെ ഉമ്മു ഹബീബ , പ്രേരക്മാരായ പ്രിയ കെ, സുജിത ടി പി, വസന്ത യു, മിനി കെ ആർ, അജിത കെ എം, സ്മിത കെ, സീനത്ത് പി എസ്, ടി പി കമലാക്ഷി, കെ പി സിദ്ധീഖ്, ലത വി ,എം ജംഷീറ, ഒ കെ രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു. വിജയഭേരി ജില്ല കോ- ഓർഡിനേറ്റർ ടി ടി സലിം, റിസോഴ്സ്പേഴ്സൺ കെ വി യാസിർ എന്നിവർ ക്ലാസ് എടുത്തു ജില്ലയിൽ പത്ത് കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടി ഈ മാസം 25നു മലപ്പുറത്തു നടക്കുന്ന പരിപാടിയോടെ സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here