അക്ഷര യാത്ര മലപ്പുറം ജില്ലയിൽ 145 കോളനികളിൽ സംഘടിപ്പിക്കും
വളാഞ്ചേരി – കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരത-തുല്യത പ്രവർത്തനങ്ങളും സാമൂഹ്യ സാക്ഷരത പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അക്ഷര യാത്ര വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. സാക്ഷരത പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ 2000 കോളനി പ്രദേശങ്ങളിലാണ് യാത്ര സംഘടിപ്പിക്കുക മലപ്പുറം ജില്ലയിൽ 145 കോളനികളിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും സ്വാഗത സംഘം യോഗം ചേരാൻ തീരുമാനിച്ചു.
പദ്ധതികൾക്ക് ആവശ്യമായ കർമപരിപാടികൾ നടപ്പിലാക്കനും വിശദീകരിക്കുന്നതിനായി കുറ്റിപ്പുറം ബ്ലോക്ക് കോൺഫ്രൻസ് ഹാളിൽ ചേർന്ന സാക്ഷരത മിഷൻ മേഖല തല യോഗത്തിന്റെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ചടങ്ങിൽ സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ് അദ്ധ്യക്ഷയായിരുന്നു. സാക്ഷരത മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ആർ രമേശ് കുമാർ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരക് കെ ടി നിസാർ ബാബു, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരക് ടി ശ്രീധരൻ, താനൂർ ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരക് കെ ശോഭന, തീരുർ ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരക് പി സതി എന്നിവർ സംസാരിച്ചു.
Summary: aksharayatra-to be conducted in 145 colonies of malappuram district
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here