HomeNewsPublic Issueഅക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ പ്രവർത്തിക്കണം -മനുഷ്യാവകാശ കമ്മിഷൻ

അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ പ്രവർത്തിക്കണം -മനുഷ്യാവകാശ കമ്മിഷൻ

അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ പ്രവർത്തിക്കണം -മനുഷ്യാവകാശ കമ്മിഷൻ

തൃശ്ശൂർ : അക്ഷയകേന്ദ്രങ്ങൾ കെട്ടിടങ്ങളുടെ താഴത്തെ നിലയിൽത്തന്നെ പ്രവർത്തിക്കണമെന്ന നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ. അക്ഷയ സംസ്ഥാന പ്രോജക്‌ട്‌ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് കെട്ടിടങ്ങളുടെ മുകൾനിലയിലാണെന്നും ഇവ താഴത്തേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുപ്ലിയം കാരോടൻ വീട്ടിൽ കെ.ജി. രവീന്ദ്രനാഥ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ നിർദേശം പുറപ്പെടുവിച്ചത്.
Ads
പ്രായമായവർ, അംഗവൈകല്യമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് കെട്ടിടങ്ങളുടെ മുകൾനിലയിലെത്താൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അധികം കാത്ത് നിർത്താതെ സേവനം നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

കിടപ്പുരോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്കാവശ്യമായ സേവനം വീടുകളിലെത്തി അക്ഷയസംരംഭകർ നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇത്തരം സേവനങ്ങൾ ലഭ്യമാണെന്ന വിവരം അക്ഷയ കേന്ദ്രങ്ങളിലും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കണം.

പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള കസേര, കുടിവെള്ളം, ശൗചാലയം, നോട്ടീസ് ബോർഡ്, മറ്റ് സേവനങ്ങൾക്കുള്ള സൗകര്യം എന്നിവ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പുതിയ അക്ഷയകേന്ദ്രങ്ങൾക്ക് അനുവാദം നൽകാവൂവെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം സൗകര്യങ്ങളില്ലാത്ത അക്ഷയകേന്ദ്രങ്ങളിൽ ഇവ ഏർപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണം. അക്ഷയകേന്ദ്രങ്ങളെ സമ്പൂർണ സേവന സംവിധാനമാക്കി മാറ്റാനുള്ള നടപടികൾ നടക്കുന്നുണ്ടെന്ന് സംസ്ഥാന പ്രോജക്ട് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!