പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി, പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണം-എ.കെ.എസ്.ടി.യു കുറ്റിപ്പുറം സബ്ജില്ലാ സമ്മേളനം
വളാഞ്ചേരി: അധ്യാപകരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി, പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണമെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( എ കെ എസ് ടി യു ) കുറ്റിപ്പുറം സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22 ന് നടക്കുന്ന ജീവനക്കാരുടെ സൂചനാ പണിമുടക്ക് വിജയപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം. വിനോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് വിജു എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം. സുരേഷ്, എം.ഡി. മഹേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ. രാജേഷ്, സി.എം. സുബോധ് സംസാരിച്ചു.സെക്രട്ടറി എം.എൻ. സജി സ്വാഗതവും.ബി പി ശ്രീജിത്ത് നന്ദിയും പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന സംഘടനാ ഭാരവാഹികൾക്ക് യാത്രയയപ്പും നൽകി. ഭാരവാഹികൾ : ബി.പി. ശ്രീജിത്ത് ( സെക്ര), എ. സ്മിത, അഷറഫ് മൂർക്കനാട്, യു. പി. മായ ( ജോ.സെക്ര), സുനിൽ പ്രസാദ് ( പ്രസി), എം.ഡി. മനേഷ്, ടി. മുഹ്സിറ, എൻ.എസ്. ലേഖ ( വൈ. പ്രസി) , ടി.വി. ദിൽന (ട്രഷറർ).( എ കെ എസ് ടി യു )
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here