ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) 3000 മാസ്കുകൾ നിർമ്മിച്ച് നൽകുന്നു
വളാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു ) നേതൃത്വത്തിൽ 3000 മാസ്ക്കുകൾ വിതരണത്തിന് തയ്യാറാകുന്നു. പോലീസ്, ആരോഗ്യം , സിവിൽ സപ്ലെസ്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനാണ് എ.കെ.എസ്.ടി.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ മാസ്കുകൾ നിർമ്മിക്കുന്നത്. അംഗങ്ങളുടെ വീടുകളിലും,രണ്ടാം ഘട്ട ലോക് ഡൗണോടുകൂടി അവശ്യ സേവന വിഭാഗങ്ങൾക്ക് ഉൾപ്പെടെ മാസ്കുകളുടെ ആവശ്യകത മുന്നിൽ കണ്ടുകൊണ്ടാണ് സംഘടന ഈ ദൗത്യം ഏറ്റെടുക്കുന്നത്. 500 മാസ്കുകൾ വീതം ശനിയാഴ്ചയോടെ അതത് വകുപ്പു മേധാവികൾക്ക് കൈമാറുമെന്നും, ഏപ്രിൽ 25 ന് മുമ്പായി മുഴുവൻ മാസ്ക്കുകളുടെയും വിതരണം പൂർത്തിയാക്കുമെന്നും എ.കെ.എസ്.ടി.യു ഭാരവാഹികളായ എം.വിനോദ്, പി.എം. ആശിഷ്, പി.എം.സുരേഷ്, ഷീജാ മോഹൻദാസ് എന്നിവർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here