HomeNewsMeetingമിനിമം പെൻഷൻ അയ്യായിരം രൂപയാക്കണം -എ.കെ.ടി.എ ഇരിമ്പിളിയം യൂണിറ്റ് സമ്മേളനം

മിനിമം പെൻഷൻ അയ്യായിരം രൂപയാക്കണം -എ.കെ.ടി.എ ഇരിമ്പിളിയം യൂണിറ്റ് സമ്മേളനം

AKTA-IRIMBILIYAM-2024

മിനിമം പെൻഷൻ അയ്യായിരം രൂപയാക്കണം -എ.കെ.ടി.എ ഇരിമ്പിളിയം യൂണിറ്റ് സമ്മേളനം

ഇരിമ്പിളിയം: തയ്യൽ തൊഴിലാളികളുടെ മിനിമം പെൻഷൻ അയ്യായിരം രൂപയാക്കണമെന്നും കുടിശ്ശികയായ പ്രസവ ധനസഹായം ഉടൻ വിതരണംചെയ്യണമെന്നും ഒാൾ കേരള ടെയിലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ.) ഇരിമ്പിളിയം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഇരിമ്പിളിയം എ.എം.യു.പി. സ്‌കൂളിൽ എ.കെ.ടി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി പരമേശ്വരൻ ഉദ്ഘാടനംചെയ്തു. കെ. മോഹനൻ അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി കെ. പ്രേമദാസ്, പി. മൻസൂർ, പി.ഒ. മൊയ്തീൻകുട്ടി, കെ.പി. അലവിക്കുട്ടി, ടി.കെ. സുധാകരൻ, എം. പ്രസാദ്, കെ.പി. ബാലകൃഷ്ണൻ, കെ.വി. വാസു, ടി.പി. രാജലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. റിട്ടയർമെന്റ് ആനുകൂല്യം കാലതാമസംകൂടാതെ വിതരണംചെയ്യുക, മസ്റ്ററിങ്ങിന്റെ പേരിൽ തടഞ്ഞുവെച്ച കുടിശ്ശിക കൊടുത്തുതീർക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഭാരവാഹികൾ: കെ. മോഹൻദാസ് (പ്രസി.), പി. മൻസൂർ (സെക്ര.), കെ.പി. അലവിക്കുട്ടി (ട്രഷ.).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!