തയ്യൽ തൊഴിലാളികളോട് ഉള്ള അവഗണന അവസാനിപ്പിക്കുക- ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ സമ്മേളനം
വളാഞ്ചേരി : തയ്യൽ തൊഴിലാളി ക്ഷേമ നിധി അംഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വളാഞ്ചേരി ഏരിയ പ്രസിഡന്റ് പ്രേമദാസ് എം പതാക ഉയർത്തി ജില്ലാ സെക്രട്ടറി പി.ഡി സണ്ണി സമ്മേളനം ഉത്ഘാടനം ചെയ്തു.
തൊഴിലാളി കളോടുള്ള അവഗണന അവസാനിപ്പിക്കുക, തൊഴിലാളി അംശദായം അടക്കുന്നതിന് അനുസരിച്ച് ആനുകൂല്യങ്ങൾ വർധിപ്പിക്കുക, പ്രസവാനുകുല്യം സമയത്ത് നൽകുക തുടങ്ങിയ പ്രമേയങ്ങൾ യോഗം ഐക്യഖണ്ഡേന പാസാക്കി . ഏരിയ പ്രസിഡന്റ് m പ്രേമംദാസ് അദിയക്ഷത വഹിച്ചുഏരിയ ജോയന്റ് സക്രട്ടറി VT ജിജി അനുശോചനം രേഖപ്പെടുത്തി ഏരിയ സെക്രട്ടറി കെ.പി അലവിക്കുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ ട്രഷറർ Tk സുതാകരൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പി.ഒ മൊയ്‌ദീൻകുട്ടി, കെ മോഹൻദാസ്, പി.വി ബദറുന്നിസ, വി.പി അപ്പു, ബാലകൃഷ്ണൻ, തങ്കമണി, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ ആയി പ്രസിഡന്റ് പി.ഒ മൊയ്‌ദീൻകുട്ടി, സെക്രട്ടറി എം പ്രേമദാസ്, ട്രഷറർ ടി സുധാകരൻ എന്നിവരെ തിരഞ്ഞെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here