കാലവർഷം; മലപ്പുറം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കു നിരോധനം
മലപ്പുറം: തെക്കു പടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലമുളള അപകടങ്ങൾ കുറക്കുന്നതിനുള്ള മുൻ കരുതലുകൾ സ്വീകരിക്കുന്നതിനായി ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങൾക്കും ഇനിയൊരു ഉത്തരവു ഉണ്ടാകുന്നതു വരെ നിരോധനം ഏർപ്പെടുത്തി ജില്ലാകളക്ടർ ഉത്തരവായി. ദുരന്തനിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ച ഉത്തരവു ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതിനു ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here