HomeNewsHealthനിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം

നിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം

നിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം

മലപ്പുറം : അയൽജില്ലയായ കോഴിക്കോട്ട് രണ്ട് നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറത്തും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. നിലവിലെ സമ്പർക്കപ്പട്ടികയിൽ ജില്ലയിൽനിന്നുള്ളവർ ഇല്ലെന്നാണ് വിവരം. വേണ്ട മുൻകരുതലുകളെടുക്കാൻ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 2018-ൽ മലപ്പുറത്ത് നിപ മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കർശന സുരക്ഷാനടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. 2021 സെപ്‌റ്റംബറിൽ കോഴിക്കോട് ജില്ലയിൽ 12 വയസ്സുള്ള കുട്ടി നിപ ബാധിച്ച് മരിച്ചപ്പോഴും മലപ്പുറത്ത് ജാഗ്രതാ നിർദേശമുണ്ടായിരുന്നു.

നിപയും ലക്ഷണങ്ങളും
തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപ വൈറസ്. തുടക്കത്തിൽ പനിയോടുകൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന തുടങ്ങിയവാണു ലക്ഷണങ്ങൾ. തുടർന്ന് ഛർദി, കാഴ്‌ചമങ്ങൽ, സ്ഥലകാലവിഭ്രാന്തി, ശ്വാസതടസ്സം, അപസ്‌മാരം, ബോധക്ഷയം എന്നീ ലക്ഷണങ്ങളും വരാം. വൈറസ് ശരീരത്തിനുള്ളിൽ കടന്ന് നാലുമുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ചിലപ്പോൾ 21 ദിവസം വരെയാകാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!