ദേശീയപാത: മലപ്പുറത്തെ അലൈൻമെൻറിൽ പുനഃപരിശോധന
മലപ്പുറം: ദേശീയ പാതാ വികസനത്തിനെതിരെ മലപ്പുറത്ത് നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധം ഫലം കണ്ടു. തര്‍ക്കബാധിത പ്രദേശങ്ങളില്‍ അലൈന്മെന്റില് മാറ്റം വരുത്തുന്നകാര്യം പരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള ദേശീയ പാതാ അലൈന്മെന്റില് 2013ലേയും 2017ലേയും അലൈന്മെന്റുകള് തമ്മില്‍ ഒത്തുനോക്കി തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഇവയില്‍ ഏതാണോ അഭികാമ്യം അത് സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ലൈൻമെൻറ് തയാറാക്കുക. റോഡിെൻറ ഇരുഭാഗത്തും ഇതിനായി സർവേ നടത്തുന്നതും പരിഗണിക്കും. ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കുകയും ഖജനാവിന് കൂടുതൽ നഷ്ടം വരാതിരിക്കുകയും അമ്പലവും പള്ളിയുമൊന്നും നഷ്ടപ്പെടാതിരിക്കുകയുമാണ് ലക്ഷ്യം.
അതേസമയം, സർവേയുമായി മുന്നോട്ടുപോകും. സർവേ പൂർത്തിയായ പ്രദേശത്ത് ഏറ്റെടുത്ത സ്ഥലത്തിെൻറ അളവ് തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകും. 1956-ലെ കേന്ദ്ര നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിലും 2013-ലെ നിയമപ്രകാരമാണ് വിലനിർണയിക്കുക. കിട്ടേണ്ട തുക എത്രയെന്ന് കലക്ടർ നിശ്ചയിച്ച് ഭൂവുടമകളെ ബോധ്യപ്പെടുത്തും.
തർക്കപ്രദേശങ്ങളിലെ അലൈൻമെൻറ് പുനഃപരിശോധിക്കുക, നഷ്ടപരിഹാരം ആദ്യം ലഭ്യമാക്കുക, പുനരധിവാസ പാക്കേജ് തയാറാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. വീടും സ്ഥലവും നഷ്ടമാവുന്ന നിർധനർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് ആലോചിക്കും.
മന്ത്രിമാരായ ജി സുധാകരന്, കെ ടി ജലീല്‍, എം പി പി കെ കുഞ്ഞാലിക്കുട്ടി, പ്രശ്ന ബാധിത മേഖലകളെ പ്രതിനിധീകരിക്കുന്ന എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here