HomeNewsDisasterPandemicകണ്ടെ‌യ്ൻമെന്റ് സോൺ; കോട്ടക്കൽ നഗരത്തിലേക്ക് പ്രവേശിക്കുന്ന മുഴുവൻ റോഡുകളും അടച്ചു

കണ്ടെ‌യ്ൻമെന്റ് സോൺ; കോട്ടക്കൽ നഗരത്തിലേക്ക് പ്രവേശിക്കുന്ന മുഴുവൻ റോഡുകളും അടച്ചു

kottakkal-road-block

കണ്ടെ‌യ്ൻമെന്റ് സോൺ; കോട്ടക്കൽ നഗരത്തിലേക്ക് പ്രവേശിക്കുന്ന മുഴുവൻ റോഡുകളും അടച്ചു

കോട്ടക്കൽ: കണ്ടെ‌യ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ കോട്ടക്കൽ നഗരത്തിലേക്ക് പ്രവേശിക്കുന്ന മുഴുവൻ റോഡുകളും അടച്ചു. പുത്തൂർ, ചങ്കുവെട്ടി, വലിയപറമ്പ്, ചിനക്കൽ ഭാഗങ്ങളിൽ പൊലീസ് പിക്കറ്റിങ് തുടങ്ങി. തിരൂർ മലപ്പുറം പാത തുറന്നിടും. ആയുർവേദ കോളേജ് മുതൽ പുത്തുർ വരെയും ചിനക്കൽ വരെയും ബസുകളടക്കം ഒരു വാഹനങ്ങളും നിർത്താനോ നിർത്തിയിടാനോ പാടില്ല. ആട്ടീരി റോഡ്, സൂപ്പി ബസാർ, പറമ്പിലങ്ങാടി, കുർബ്ബാനി, ഇന്ത്യനൂർ, മരവട്ടം റോഡുകൾ നഗരപരിധിയിൽ ഉള്ളവർക്ക് അകത്തേക്കും പുറത്തേക്കുമുള്ള പ്രധാന വഴിയായി എ.വി. എസ് റോഡ് തുറന്നു കൊടുക്കും. അവശ്യ അടിയന്തിര സർവ്വീസുകൾക്ക് മാത്രമാണ് ഈ റോഡ് അനുവദിക്കുക. വേങ്ങര നിന്നു വരുന്നവർ പുതുപ്പറമ്പ്, പൊട്ടിപ്പാറ വഴി എടരിക്കോട് ഹൈവേയിലേക്ക് പ്രവേശിക്കണം. ഞായറാഴ്ച മെഡിക്കൽ ഷോപ്പടക്കം ഒര സ്ഥാപനങ്ങളും തുറക്കാൻ പാടില്ല. ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. ബാങ്കിൽ മുൻസിപ്പൽ പരിധിയിലെ ജീവനക്കാർക്ക് ജോലി ചെയ്യാം. അവശ്യ വസ്തുക്കൾ വാങ്ങാനായി പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കയ്യിൽ കരുതണം. കാർഡ് നമ്പർ ഒറ്റസംഖ്യയിൽ അവസാനിക്കുന്നവർക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട സംഖ്യയിൽ അവസാനിക്കുന്നവർക്ക് ചൊവ്വ, വ്യാഴം , ശനി എന്നി ദിവസങ്ങളിൽ പുറത്തിറങ്ങാനാണ് അനുമതിയുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!