HomeNewsFestivalsഒരുക്കങ്ങൾ പൂർണ്ണം; അങ്ങാടിപ്പുറം പൂരത്തിന് ഇന്ന് തുടക്കമാകും

ഒരുക്കങ്ങൾ പൂർണ്ണം; അങ്ങാടിപ്പുറം പൂരത്തിന് ഇന്ന് തുടക്കമാകും

angadippuram-pooram-2023

ഒരുക്കങ്ങൾ പൂർണ്ണം; അങ്ങാടിപ്പുറം പൂരത്തിന് ഇന്ന് തുടക്കമാകും

അങ്ങാടിപ്പുറം: വള്ളുവനാടിന്റെ ദേശീയോത്സവമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന പൂരമഹോത്സവത്തിന് ക്ഷേത്രം സജ്ജമായി. പൂരത്തിനു മുന്നോടിയായി ഒരാഴ്ചയായി നടന്നുവന്നിരുന്ന ദ്രവ്യകലശം ക്ഷേത്രം തന്ത്രിയുടെ പരികർമ്മത്തിലും മേൽനോട്ടത്തിലും ഞായറാഴ്ച അവസാനിച്ചു. ഉത്സവത്തോടനുബന്ധിച്ച് പന്തൽ പ്രവർത്തികളും, ലൈറ്റ് ആന്റ് സൗണ്ട് പ്രവർത്തികളും പൂർത്തീകരിച്ചു. ഈ വർഷത്തെ പൂരമഹോത്സവത്തിന് വലിയ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷ മുൻനിർത്തി എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി പൂരക്കാലത്ത് നടത്തിവരുന്ന മെഡിക്കൽ സെന്റർ, ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡസ്‌ക്, പൊലീസ് എയിഡ് പോസ്റ്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്. ആംബുലൻസ് സർവീസും ഉണ്ടായിരിക്കും.
angadippuram-pooram-2023
ഒന്നാം പൂര ദിവസം ചൊവ്വാഴ്ച വലിയ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ക്ഷേത്ര നട നേരത്തെ തുറക്കുന്നതും, രാവിലെ 4 മണി മുതൽ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം പ്രസാദ ഊട്ട് പുതിയ ഊട്ടുപുരയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരേ സമയം ഏകദേശം 500 പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി ക്ഷേത്രത്തിലെത്തി പൂരത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!