ആശ്രിത നിയമനം: വിവാഹിതരായ പെൺകുട്ടികൾക്കും അർഹത-അലഹാബാദ് ഹൈക്കോടതി
അലഹാബാദ്: വിവാഹിതനായ മകന് ആശ്രിത നിയമനത്തിന് അർഹതയുണ്ടങ്കിൽ, വിവാഹിതയെന്ന കാരണത്താൽ മാത്രം മകൾക്ക് അർഹത നിഷേധിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. വിവാഹിതരായ പെൺമക്കൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന് ജസ്റ്റീസ് ജെ.ജെ. മുനിർ വ്യക്തമാക്കി.
വിവാഹിതയായ മകൾക്ക് നിയമനം നൽകുന്നത് യുപിയിലെ ആശ്രിത നിയമന നിയമത്തിന്റെ ലംഘനമാകുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പിതാവ് മരിച്ചതിനാലുള്ള ആശ്രിത നിയമത്തിനു നൽകിയ അപേക്ഷ തള്ളിക്കളഞ്ഞ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ മഞ്ജുൾ ശ്രീവാസ്തവ നൽകിയ ഹർജിയിലാണ് നടപടി.
വിവാഹിതരായ പെൺമക്കളെ നിയമന ചട്ടങ്ങളിൽ ‘കുടുംബം’ എന്നതിന്റെ നിർവചനത്തിൽ ഒഴിവാക്കിയത് ഭരണഘടനയുടെ 14,15 വകുപ്പുകളുടെ ലംഘനമാണെന്ന് അലഹാബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2015 ൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റീസ് മുനിർ വിശദീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here