വിവാഹ സൽക്കാരത്തിന് ഉപയോഗിക്കുന്ന വെള്ളം ഉപയോഗയോഗ്യമെന്ന് ഉറപ്പ് വരുത്തുക
തിരൂർ∙ വിവാഹസൽക്കാരങ്ങൾക്കായി വാഹനങ്ങളിൽ എത്തിക്കുന്ന വെള്ളം ഉപയോഗയോഗ്യമാണോ എന്ന് ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം. ജലക്ഷാമം രൂക്ഷമായതോടെ ലോറികളിൽ ടാങ്കുകളിൽ നിറച്ച് വെള്ളം ആവശ്യക്കാർക്ക് എത്തിക്കുന്ന സംഘങ്ങൾ സജീവമായിട്ടുണ്ട്. വിവാഹ ആവശ്യങ്ങൾക്ക് വെള്ളം എത്തിക്കുന്നതിന് 1,500 രൂപ മുതൽ 4,000 രൂപ വരെയാണ് ഈടാക്കുന്നത്.
തീരദേശത്ത് ചെളിയും ഉപ്പും കലർന്ന വെള്ളമാണ് ലഭിക്കുന്നത്. അതിനാൽ വിവാഹ വീടുകളിലേക്ക് പുറത്തുനിന്നാണ് വെള്ളം കൊണ്ടുവരുന്നത്. ഇതിന് നിറമാറ്റവും രുചിവ്യത്യാസവും ഉള്ളതായി പരാതി ഉയർന്നിരുന്നു. പുഴകളിലും കിണറുകളിലുമുള്ള ശുദ്ധമല്ലാത്ത വെള്ളം ടാങ്കുകളിൽ നിറച്ച് വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോകുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here