കോവിഡ്-19: ഇനി ടോഫലും ജിആര്‍ഇയും വീട്ടിലിരുന്നെഴുതാം
ന്യൂഡൽഹി: ലോകം മുഴുവൻ കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ടോഫൽ, ജി.ആർ.ഇ പരീക്ഷകൾ വീടുകളിൽ വെച്ച് നടത്താനുള്ള സാഹചര്യമൊരുക്കുമെന്ന് എഡ്യുക്കേഷണൽ ടെസ്റ്റിങ് സർവീസ് (ഇ.ടി.എസ്). ലോകത്തിലെ മിക്ക രാജ്യങ്ങളിലും കോവിഡ് ബാധ തുടരുന്ന സാഹചര്യത്തിൽ ഈ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യം മാറുന്ന വരെ വീടുകളിൽ പരീക്ഷ നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ടോഫൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകാന്ത് ഗോപാൽ പി.ടി.ഐയോട് വ്യക്തമാക്കി. ചൈന, ഇറാൻ എന്നിവയൊഴികെയുള്ള രാജ്യങ്ങളിലാകും ഈ സൗകര്യമൊരുക്കുക. മികച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കിയാകും പരീക്ഷകൾ നടപ്പാക്കുകയെന്നും അധികൃതർ അറിയിച്ചു. ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നതിന് ആവശ്യമായ പരീക്ഷകളാണ് ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിൻ ലാംഗ്വേജ് (ടോഫൽ), ഗ്രാജ്വേറ്റ് റെക്കോഡ് എക്സാമിനേഷൻ (ജി.ആർ.ഇ) എന്നിവ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here