HomeNewsDevelopmentsഅമ്യത് ഭാരത് പദ്ധതി; തിരൂർ, കുറ്റിപ്പുറം, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകളിലെ നവീകരണം ജൂലൈയിൽ പൂർത്തിയാകും

അമ്യത് ഭാരത് പദ്ധതി; തിരൂർ, കുറ്റിപ്പുറം, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകളിലെ നവീകരണം ജൂലൈയിൽ പൂർത്തിയാകും

amrit-bharat-tirur

അമ്യത് ഭാരത് പദ്ധതി; തിരൂർ, കുറ്റിപ്പുറം, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകളിലെ നവീകരണം ജൂലൈയിൽ പൂർത്തിയാകും

തിരൂർ : കേന്ദ്ര സർക്കാരിന്റെ അമ്യത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ജൂലൈ മാസംപ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. തിരൂർ റെയിൽവേ സ്റ്റേഷനിൽ 18 കോടിയും അങ്ങാടിപ്പുറത്ത് 13.8 കോടിയും കുറ്റിപ്പുറത്ത് 9 കോടിയും നിലമ്പൂരിൽ 8 കോടിയും പരപ്പനങ്ങാടി 6.3 കോടിയും ചെലവഴിച്ചാണ് നവീകരണം. കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കാനായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശമെങ്കിലും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരൂരടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിർമ്മാണ പ്രവൃത്തികൾ താത്‌കാലികമായി നിറത്തിവച്ചിരുന്നു. അതിനിടെ ഡിസംബറിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും റെയിൽവേ ഉദ്യോഗസ്ഥരും നേരിട്ട് സഞ്ചരിക്കുകയും അപാകതകൾ പരിഹരിച്ച് നവീകരണം ദ്രുതഗതിയിലാക്കാൻ നിർദ്ധേശിക്കുകയും ചെയ്തു. തിരൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണം 80% ശതമാനം പൂർത്തിയായി. രണ്ട് എസ്‌കലേറ്ററുകളിളൊന്ന് ഏതാണ്ട് പൂർത്തിയായി. രണ്ടാമത്തെതിന്റെ നിർമ്മാണം ആരംഭിച്ചു. മൂന്ന് ലിഫ്റ്റുറ്റുകളും നിർമ്മിച്ചു. റെയിൽവേ സ്റ്റേഷന്റെ പിൻവശത്ത് റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തും വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നൂറോളം വലിയ വാഹനങ്ങൾക്കായുള്ള പാർക്കിംങ് ഗ്രൗണ്ടാണ് പ്രധാന കവാടത്തിലും മൂന്നാംപ്ളാറ്റ്ഫോം കവാടത്തിലും ഒരുക്കുന്നത്. തിരൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നാലാമതൊരു ട്രാക്ക് നിർമ്മാണത്തിനായി റെയിൽവേ അധികൃതർ ശ്രമം നടത്തുന്നുണ്ട് . ഇതോടനുബന്ധിച്ച്അ സമീപത്തെ കെട്ടിട ഉടമകൾക്ക് നോട്ടീസ നൽകിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!