HomeNewsAccidentsഅങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു

അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു

angadippuram-innova-crash-rob

അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു

അങ്ങാടിപ്പുറം : ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് ശനിയാഴ്ച രാവിലെ 4.30-ന് അപകടത്തിൽപ്പെട്ടത്. ‌യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൈവരികളിലെ കോൺക്രീറ്റ് കമ്പികളിൽ വാഹനത്തിന്റെ അടിഭാഗം കുടുങ്ങിയതിനാൽ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്. അപകടംനടന്ന സ്ഥലത്ത് സൂചനാബോർഡും റോഡിൽ റിഫ്‌ളക്ടറുകളും ഇല്ല.
angadippuram-innova-crash-rob
ഇവിടെ മുൻപും വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങളിൽ തകർന്ന കൈവരികളുടെ കോൺക്രീറ്റ് കമ്പികൾ പുറത്ത് തള്ളിനിൽക്കുകയാണ്. പാലത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ചെറിയ തൂണും തകർന്നിട്ടുണ്ട്. തകർന്ന കൈവരികളും തൂണും നേരെയാക്കാത്തതും വീണ്ടും അപകടത്തിന് കാരണമാകുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!