കുറ്റിപ്പുറം നാഗപറമ്പിൽ ജലവിതരണപൈപ്പിനു കുഴിയെടുക്കുന്നതിനിടെ പുരാവസ്തുശേഖരം കണ്ടെത്തി
കുറ്റിപ്പുറം : നാഗപറമ്പിൽ കുടിവെള്ളപദ്ധതിക്കു പൈപ്പിടുന്നതിനിടെ പുരാവസ്തുശേഖരങ്ങളും ഗുഹയും കണ്ടെത്തി. ജൽജീവൻ മിഷൻ കുടിവെള്ളപദ്ധതിക്കു വേണ്ടി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വ്യാഴാഴ്ച വൈകുന്നേരം മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. മൺപാത്രങ്ങളും മൺകൂജകളും ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വസ്തുക്കളാണ് കണ്ടെത്തിയത്. മാമാങ്ക സ്മാരക സംരക്ഷണ സമിതി പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥലത്ത് സന്ദർശനം നടത്തും. സംഭവമറിഞ്ഞ് നിരവധി പേരാണ് നാഗപറമ്പിലേക്ക് എത്തുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here