HomeNewsFeaturedഅനീഷിന്റെ ലുക്കിന് ലൈക്കടിച്ച് സോഷ്യൽ മീഡിയ

അനീഷിന്റെ ലുക്കിന് ലൈക്കടിച്ച് സോഷ്യൽ മീഡിയ

aneesh-valiyakunnu

അനീഷിന്റെ ലുക്കിന് ലൈക്കടിച്ച് സോഷ്യൽ മീഡിയ

വളാഞ്ചേരി: ഒരു പറ്റം നല്ല ജീവകാരുണ്യപ്രവർത്തകരാൽ സമ്പന്നമാണ് വളാഞ്ചേരി പട്ടണത്തിന്റെ ഭാവി. ചെഗുവേര ഫോറത്തെ പോലുള്ള സംഘടനകളും സൈഫുദ്ദീനെ പോലുള്ള പ്രവർത്തകരും അതിനൊരു ഉദാഹരണമാണ്. അത്തരക്കാർക്കിടയിൽ വ്യത്യസ്തനാവുകയാണ് അനീഷ് കുമാർ എന്ന യുവ മാധ്യമപ്രവർത്തകൻ.
aneesh-valiyakunnu
നീട്ടി വളർത്തിയ മുടിയുമായി അനീഷ് പലപ്പോഴും ആളുകൾക്ക് മുന്നിലൂടെ കടന്നു പോകുമ്പോൾ മുടിയൻ എന്നാണ് അദ്ദേഹത്തെ പലരും പരിഹാസത്തോടെ വിളിക്കാറുള്ളത്. ചിലർ അനീഷിനെ ഒരു ന്യൂജന്‍ ഫ്രീക്കനായി അവഗണിച്ചു.
മാധ്യമപ്രവര്ത്ത്കനും ഇടതുയുവജന സംഘടനാ പ്രവര്ത്തസകനുമായ അനീഷ് എന്തിനാണ് ഈ വേഷം കെട്ടി നടക്കുന്നതെന്നാണ് ചിലർക്ക് അറിയേണ്ടത്. പലപ്പോഴും അദ്ദേഹത്തിന്റെ നീണ്ടുവളര്ന്ന മുടി മറ്റു പലര്ക്കും കൗതുകവസ്തുവായി മാറുന്നതും കാണാം. എന്നാൽ അനീഷ് മുടി നീട്ടി വളർത്തിയിരുന്നത് ഒരു വലിയ ലക്ഷ്യം മനസ്സിൽ കണ്ടായിരുന്നു എന്നത് അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് മാത്രമറിയാവുന്ന സംഗതിയായിരുന്നു.
സഹപ്രവർത്തകനും അവതാരകനുമായ ഷരീഫ് പാലൊളിയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഈ സസ്പെൻസിന് വിരാമമിട്ടത്. ഈ പോസ്റ്റ് ഇപ്പോൾ വൈറലാണ് ക്യാൻസർ ബാധിച്ച് കീമോതെറാപ്പി ചികിത്സയിലൂടെ ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട സ്ത്രീകളായ രോഗികൾക്ക് സൌജന്യമായി വിഗ് നിർമ്മിച്ചു നൽകുന്ന പദ്ധതി തൃശൂർ അമല അശുപത്രിയിൽ ഉണ്ട്. അമലയിലെ രോഗികൾക്ക് തന്നാലാകുന്ന ഒരു സേവനമായാണ് താൻ ഇത്രകാലം മുടി നീട്ടി വളർത്തുകയും ഇന്നത് പാടെ വെട്ടി ദാനം ചെയ്തിരിക്കുന്നത്.
aneesh-valiyakunnu
മാനസികവും ശാരീരികവുമായി കടുത്ത വെല്ലുവിളികൾ നേരിടുന്ന ഒരു അവസ്ഥയാണ് കീമോതെറാപ്പി ചികിത്സയിൽ കഴിയുന്ന രോഗികൾ നേരിടുക. ചികിത്സാകാലയളവിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലമായി ശരീരത്തിലെ മുടി അടക്കമുള്ള രോമങ്ങൾ പൊഴിഞ്ഞു കടുത്ത മാനസിക സംഘർഷം ഉടലെടുത്ത അത്തരം രോഗികൾക്ക് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത്തരം വിഗ്ഗുകൾക്ക് സാധിക്കും.
aneesh-valiyakunnu
തൃശൂര്‍ അമല ആശുപത്രിയിലെത്തി മുടി കൈമാറിയ അനീഷിന് അശുപത്രി മാനേജ്മന്റ് പ്രശംസാപത്രം നൽകി ആദരിച്ചു. ക്യാന്സിർ രോഗികള്ക്ക്ി മുറിച്ച് നല്കാ്ൻ വേണ്ടിയാണ് ആ മുടി എണ്ണയിട്ട് ചീകിയൊതുക്കി വളര്ത്തി യെടുക്കുന്നതെന്നും ആ മുടി മുറിച്ചു നൽകിയ വാർത്തയുമറിഞ്ഞ് അനീഷിന് നാനാതുറകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!