അറ്റകുറ്റപ്പണി കഴിഞ്ഞു; അങ്ങാടിപ്പുറം മേൽപ്പാലം തുറന്നു
അങ്ങാടിപ്പുറം: റെയിൽവേ മേൽപ്പാലം ടാറിങ്ങിനുശേഷം ശനിയാഴ‌്ച തുറന്നു. രാവിലെ 10.30–-നാണ് ഗതാഗതത്തിനായി തുറന്നത‌്. അറ്റകുറ്റപ്പണിക്കായി ഒരാഴ‌്ചത്തേക്കാണ‌് പാലം അടച്ചതെങ്കിലും പണി കഴിഞ്ഞതിനാൽ അഞ്ചാംദിവസംത്തന്നെ തുറക്കുകയായിരുന്നു.
പാലം നിർമിക്കുമ്പോൾ കോൺക്രീറ്റിന് മുകളിൽ ടാറിങ് നടത്തിയത് അശാസ്ത്രീയമായരീതിയിലായിരുന്നു. ചൂട‌് കൂടിയപ്പോൾ ടാർ ഉരുകി പാലത്തിന്റെ പ്രതലം കുഴികൾ നിറഞ്ഞു. ഇത് പരിഹരിക്കാനാണ‌് അറ്റകുറ്റപ്പണി നടത്തിയത‌്. പാലം തുറന്നതറിയാതെ ശനിയാഴ്ച രാവിലെമുതൽ വാഹനങ്ങൾ ഇടറോഡുകളിലൂടെയാണ‌് പോയത‌്. ഏതാനും മണിക്കൂർ കഴിഞ്ഞതോടെ ദേശീയപാതയിലൂടെ വാഹന ഗതാഗതം തുടങ്ങി. റെയിൽവേ മേൽപ്പാലം അടച്ചതോടെ ദേശീയപാതയിലെ അറ്റകുറ്റപ്പണിയും റീ ടാറിങ്ങും നടത്തി. തിരൂർക്കാടുമുതൽ നാട്ടുകല്ലുവരെയാണ് നന്നാക്കിയത‌്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here