HomeNewsMeetingതിരുമാന്ധാംകുന്ന് പൂരം നടത്തിപ്പ്: യോഗം ചേർന്നു

തിരുമാന്ധാംകുന്ന് പൂരം നടത്തിപ്പ്: യോഗം ചേർന്നു

angadippuram-pooram-2025-meeting

തിരുമാന്ധാംകുന്ന് പൂരം നടത്തിപ്പ്: യോഗം ചേർന്നു

അങ്ങാടിപ്പുറം : ഏപ്രിൽ മൂന്നിന് തുടങ്ങുന്ന തിരുമാന്ധാംകുന്ന് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനായി പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി വിളിച്ചുചേർത്ത യോഗം ആർഡിഒ കോൺഫറൻസ് ഹാളിൽ ചേർന്നു.
Ads
പൂരം നാളുകളിലെ തിരക്ക് നിയന്ത്രിക്കൽ, ഗതാഗത നിയന്ത്രണം, പാർക്കിങ്, മാലിന്യ നിർമാർജനം, ശുചിത്വം, സുരക്ഷാ ക്രമീകരണങ്ങൾ, വെള്ളം, വൈദ്യുതി ലഭ്യത എന്നീ കാര്യങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനമെടുത്തു. റവന്യൂ, ആരോഗ്യം, വാട്ടർ അതോറിറ്റി, എക്സൈസ്, വൈദ്യുതി, അളവുതൂക്കം, ഫയർ ഫോഴ്സ്, തദ്ദേശ സ്വയംഭരണം എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളും ദേവസ്വം വകുപ്പ് അധികൃതരും യോഗത്തിൽ പങ്കെടുത്തു.
angadippuram-pooram-2025-meeting
പൂരത്തോടനുബന്ധിച്ച് നടത്തുന്ന താത്കാലിക കച്ചവടങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ ലൈസൻസ് നിർബന്ധമാക്കാനും ഭക്ഷണശാലകളിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദ, തഹസിൽദാർ എ.വേണുഗോപാൽ, സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകർ, ദേവസ്വം എക്സി. ഓഫീസർ എം. വേണുഗോപാൽ, സോഷ്യൽ ഫോറസ്ട്രി ഓഫീസർ പ്രമോദ്കുമാർ, വെറ്ററിനറി സർജൻ ഡോ. മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് രഹിത ഹരിതപൂരമായി മാറ്റുന്നതിന് എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് എക്‌സി. ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!